---
title: "തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ശസ്ത്രക്രിയ വൈകിയെന്ന് പരാതി"
english_title: "Thalassery General Hospital Newborn Death During Delivery Peraavoor Sreeja Husband Bijesh Alleges Delay Surgery Doctor Denies Negligence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383153/thalassery-general-hospital-newborn-death-during-delivery-peraavoor-sreeja-husband-bijesh-alleges-delay-surgery-doctor-denies-negligence"
published_at: "2026-09-17T17:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabda4ac7b85_thalassery-general-hospital-newborn-death-during-delivery-peraavoor-sreeja-husband-bijesh-alleges-delay-surgery-doctor-denies-negligence.jpg"
keywords: ["Thalassery General Hospital Newborn Death", "Thalassery Hospital Delivery Death", "Kannur News", "Medical Negligence"]
---

# തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ശസ്ത്രക്രിയ വൈകിയെന്ന് പരാതി

> **Lead Summary:** കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. പരാതി നൽകുമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പ്രതികരിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. പരാതി നൽകുമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പ്രതികരിച്ചു.

ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്ന് ബിജേഷ് ആരോപിച്ചു. വീഴ്ച പറ്റിയിട്ടില്ലെന്ന് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.

ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടു. തുടർന്നുണ്ടായ അബ്രപ്ഷോ പ്ലാസന്‍റ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.

**English Summary:**

Newborn died during delivery at Thalassery General Hospital in Kannur, reports said. Baby of Peraavoor native Sreeja died. Husband Bijesh said he will file complaint, alleging delay in performing surgery caused death. Gynecologist at general hospital said no lapse occurred, explaining baby and placenta separated in uterus and subsequent abruptio placenta condition caused death, reports said

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383153/thalassery-general-hospital-newborn-death-during-delivery-peraavoor-sreeja-husband-bijesh-alleges-delay-surgery-doctor-denies-negligence)