---
title: "നടുറോഡിൽ നടുക്കം സൃഷ്ടിച്ച് ഗുണ്ടാവിളയാട്ടം; മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാൾ വീശിയ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Changanassery Youth Arrested For Creating Terror With Swords Mobile Shop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383140/changanassery-three-arrested-sword-terror-mobile-shop-2"
published_at: "2026-09-17T16:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabc83d02c75_changanassery-three-arrested-sword-terror-mobile-shop-2.jpg"
keywords: ["Arrest", "Sword Attack", "Crime News", "Kerala Police"]
---

# നടുറോഡിൽ നടുക്കം സൃഷ്ടിച്ച് ഗുണ്ടാവിളയാട്ടം; മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാൾ വീശിയ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **ചങ്ങനാശ്ശേരി: (htt**ps://truevisionnews.com/) ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാളുകളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കാഞ്ഞിരത്തിങ്കൽ സ്വദേശി സാജു ജോജോ, പാലത്തിങ്കൽ സ്വദേശി സാവിയോ സെബാസ്റ്റ്യൻ, പെരുന്ന സ്വദേശി അഖിൽ രംഗൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**ചങ്ങനാശ്ശേരി: (htt**ps://truevisionnews.com/) ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാളുകളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കാഞ്ഞിരത്തിങ്കൽ സ്വദേശി സാജു ജോജോ, പാലത്തിങ്കൽ സ്വദേശി സാവിയോ സെബാസ്റ്റ്യൻ, പെരുന്ന സ്വദേശി അഖിൽ രംഗൻ എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാൽ അറിയാവുന്ന മറ്റ് നാല് പേരെയും പോലീസ് പ്രതിചേർത്തിട്ടുണ്ട്. ആയുധങ്ങളുമായി എത്തിയ സംഘം കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്‌പെക്ടർ സി.കെ. ഷാജിമോൻ, സി.പി.ഒ. ഗോപൻ, ഹോംഗാർഡ് ദിലീപ് എന്നിവരടങ്ങിയ പോലീസ് പട്രോളിങ് സംഘത്തെ കണ്ട് പ്രതികൾ രണ്ട് ഇരുചക്ര വാഹനങ്ങളിലായി രക്ഷപ്പെടാൻ ശ്രമിച്ചു.

പിന്നീട് അറസ്റ്റിലായ പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. സാജു ജോജോ, സാവിയോ സെബാസ്റ്റ്യൻ എന്നിവർ കാപ്പാ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ രംഗൻ പോക്സോ, എൻ.ഡി.പി.എസ്. കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

English Summary:

Three people arrested in case of creating terror atmosphere with swords in Changanassery. Youth who created terror atmosphere by waving swords in front of mobile shop at Changanassery Municipal Arcade were arrested. Those arrested are Saju Jojo, native of Kanjirathingal, Savio Sebastian, native of Palathingal, and Akhil Rangan, native of Perunna. Four other identifiable persons who were with them have also been made accused in case. Group that arrived with swords waved weapons and threatened those in shop and others and created terror atmosphere. Police team comprising Sub Inspector CK Shajimon, CPO Gopan, Home Guard Dileep from police patrolling team who got information reached spot. Seeing police arriving, accused fled on two two-wheelers. Arrested accused were released on bail by court. Police said Saju Jojo, Savio Sebastian are involved in KAAPA case and are accused in many criminal cases. Akhil Rangan is accused in POCSO, NDPS cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383140/changanassery-three-arrested-sword-terror-mobile-shop-2)