---
title: "'ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ..! ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ...'; പരിഹാസവുമായി അഡ്വ. കെ.എസ് അരുൺ കുമാർ"
english_title: "Adv KS Arun Kumar Mocking Cyber Case Over Ramesh Chennithala US Trip Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383119/Ramesh-chennithala-us-trip-cyber-case-adv-arun-kumar-reaction"
published_at: "2026-09-17T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aababc19bca6_Ramesh-chennithala-us-trip-cyber-case-adv-arun-kumar-reaction.jpg"
keywords: ["Ramesh Chennithala", "Adv KS Arun Kumar", "Cyber Case", "Youth Congress Complaint"]
---

# 'ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ..! ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ...'; പരിഹാസവുമായി അഡ്വ. കെ.എസ് അരുൺ കുമാർ

> **Lead Summary:** **തിരുവനന്തപുരം: ** ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യു.എസ് സന്ദർശനവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് അഡ്വ. കെ.എസ് അരുൺ കുമാർ. താൻ പേടിച്ചുപോയെന്ന് നേതാക്കളോട് പറഞ്ഞേക്കൂവെന്ന് അരുൺ കുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമർശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും പരാമർശിച്ചാണ് അരുൺ കുമാറിന്റെ മറുപടി.

## Article Content

**തിരുവനന്തപുരം: ** ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യു.എസ് സന്ദർശനവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് അഡ്വ. കെ.എസ് അരുൺ കുമാർ. താൻ പേടിച്ചുപോയെന്ന് നേതാക്കളോട് പറഞ്ഞേക്കൂവെന്ന് അരുൺ കുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമർശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും പരാമർശിച്ചാണ് അരുൺ കുമാറിന്റെ മറുപടി.

> "ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? നേതാവിന്റെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്... വി.ഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ", അരുൺ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ അപകീർത്തികരമായ കുറിപ്പുകൾ പങ്കുവെച്ചെന്നാരോപിച്ച് അരുൺ കുമാർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് സുബിജ നൽകിയ പരാതിയിലാണ് കേസ്. മാനനഷ്ടം, കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിമാനത്തിൽ ഏറ്റവും ഉയർന്ന വിലയുള്ള ടിക്കറ്റിലാണ് ചെന്നിത്തല യാത്ര ചെയ്തതെന്നും സർക്കാർ ഖജനാവിൽ നിന്നും പണം ചെലവിട്ടാണ് യാത്ര നടത്തിയതെന്നുമുള്ള പരാമർശങ്ങളടങ്ങിയ പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചിരുന്നത്. എന്നാൽ സർക്കാർ പണം ഉപയോഗിച്ചല്ല തന്റെ യാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് യു.എസിൽ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

**അരുണ്‍ കുമാര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം-**

ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്......

എന്താണെന്നല്ലേ പോസ്റ്റ്?

1. എൽഡിഎഫ് ഭരണകാലത്ത് ഏതെങ്കിലും ഒരു മന്ത്രിയാണ് അമേരിക്കയിലോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ കുടുംബസമേതം സന്ദർശിച്ചതെങ്കിൽ എത്ര ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളുടെ അന്തി ചർച്ചയും ബ്രേയ്ക്കിംഗ് ന്യൂസ് തുടങ്ങിയേനെ അല്ലേ? എന്ന ചോദ്യം ചോദിച്ചതിന്

2. ആരോ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് കേരളത്തിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയിൽ പോയത് മലയാളികൾ അറിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അമേരിക്കയിൽ പോകുന്നതു മാത്രമല്ല അവിടെ മന്ത്രിമാർ ആരുടെ കാറിൽ കയറുന്നു എന്നു വരെ മാധ്യമങ്ങൾ അന്വേഷിച്ചേനെ..... വലതുപക്ഷത്തിന്റെ പ്രിവിലേജിന് അതിരുകൾ ഇല്ലാലോ....??

എത്ര Correct ആണ് ഈ വാചകങ്ങൾ എന്ന് ചോദിച്ചതിന് !! വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!!

English Summary:

CPIM leader Adv. K.S. Arun Kumar mocked the police case filed against him over a Facebook post regarding Ramesh Chennithala's US trip. Cases were registered against four individuals, including Arun Kumar, based on a complaint filed by Youth Congress State General Secretary B.S. Subija for allegedly spreading defamatory and false content. Chennithala had earlier clarified that his visit to the US was private, to attend a friend's son's wedding, and not funded by the government.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383119/Ramesh-chennithala-us-trip-cyber-case-adv-arun-kumar-reaction)