---
title: "വീടെവിടെ നേതാക്കളേ....? വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; കെ.എസ്.യു-എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കെതിരെ കോളേജ് വിദ്യാർത്ഥിനിയുടെ പരാതി"
english_title: "KSU MSF Union Cheated Student House Promise Alappuzha MSM College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383115/ksu-msf-union-cheated-college-student-house-promise-alappuzha"
published_at: "2026-09-17T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba9222ed57_ksu-msf-union-cheated-college-student-house-promise-alappuzha.jpg"
keywords: ["M College Kayamkulam", "KSU MSF Union Allegation", "UDSF College Union", "NK Premachandran MP"]
---

# വീടെവിടെ നേതാക്കളേ....? വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; കെ.എസ്.യു-എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കെതിരെ കോളേജ് വിദ്യാർത്ഥിനിയുടെ പരാതി

> **Lead Summary:** **ആലപ്പുഴ: **കോളേജ് യൂണിയൻ ഭാരവാഹികൾ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചതായി കായംകുളം എം.എസ്.എം കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയുടെ പരാതി. 2024-ൽ കോളേജ് ഭരിച്ചിരുന്ന കെ.എസ്.യു - എം.എസ്.എഫ് (യു.ഡി.എസ്.എഫ്) യൂണിയൻ ഭാരവാഹികൾക്കെതിരെയാണ് ചവറ സ്വദേശിനിയായ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥിനി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

## Article Content

**ആലപ്പുഴ: **കോളേജ് യൂണിയൻ ഭാരവാഹികൾ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചതായി കായംകുളം എം.എസ്.എം കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയുടെ പരാതി. 2024-ൽ കോളേജ് ഭരിച്ചിരുന്ന കെ.എസ്.യു - എം.എസ്.എഫ് (യു.ഡി.എസ്.എഫ്) യൂണിയൻ ഭാരവാഹികൾക്കെതിരെയാണ് ചവറ സ്വദേശിനിയായ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥിനി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ 'സഹപാഠിക്കൊരു വീട്' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥിനിക്ക് വീട് വാഗ്ദാനം ചെയ്തിരുന്നത്. തുടർന്ന് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യത്തെത്തുടർന്ന് കുടുംബം സ്വർണ്ണം വിറ്റും കടം വാങ്ങിയും ബന്ധുവിന്റെ സ്ഥലം വാങ്ങുകയായിരുന്നു. ഇതിനുപിന്നാലെ രണ്ട് വർഷം മുൻപ് എൻ.കെ. പ്രേമചന്ദ്രൻ എം.പി, പ്രാദേശിക കോൺഗ്രസ് - ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ വീടിന് തറക്കല്ലിടുകയും ചെയ്തു.

എന്നാൽ, ഒരേസമയം രണ്ട് വീടുകൾക്ക് നടപടികൾ പോകുന്നത് നിയമപ്രശ്നമാകുമെന്ന് പറഞ്ഞ് യൂണിയൻ ഭാരവാഹികളുടെ നിർദ്ദേശപ്രകാരം ലൈഫ് ഭവന പദ്ധതിക്കായി സമർപ്പിച്ചിരുന്ന അപേക്ഷ വിദ്യാർത്ഥിനി പിൻവലിക്കുകയായിരുന്നു. അപേക്ഷ പിൻവലിച്ചതോടെ വിദ്യാർത്ഥിനി പൂർണ്ണമായും വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

സ്‌പോൺസർ പിന്മാറിയതാണ് പദ്ധതി വൈകാൻ കാരണമെന്നാണ് യൂണിയൻ ഭാരവാഹികളുടെ വിശദീകരണം. വരുന്ന ഡിസംബറിനുള്ളിൽ പുതിയ സ്‌പോൺസറെ കണ്ടെത്തുമെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം, കെ.എസ്.യു - എം.എസ്.എഫ് ജില്ലാ നേതൃത്വവും പ്രാദേശിക നേതാക്കളും വിഷയത്തിൽ കൈമലർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, ഓരോ തവണയും പല അവധികൾ പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയാണെന്നും വിദ്യാർത്ഥിനിയും കുടുംബവും കൂട്ടിച്ചേർത്തു.

**English Summary:**

A third-year female student of MSM College, Kayamkulam, has alleged that the 2024 KSU-MSF (UDSF) college union cheated her after promising to build a house under their election manifesto scheme 'Sahapadhikkoru Veedu'. Trusting the union's pledge, the fisherfolk family from Chavara sold gold and took loans to buy land. The foundation stone was laid two years ago by MP N.K. Premachandran. However, the union instructed her to withdraw her application for the government's LIFE Housing scheme. The union now claims the sponsor backed out, while the student's family alleges complete negligence from student and political leaders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383115/ksu-msf-union-cheated-college-student-house-promise-alappuzha)