---
title: "ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ടേ....! ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി റോഡിലേക്ക് തെറിച്ചുവീണ സംഭവം, കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ"
english_title: "Chavakkad Pregnant Woman Fell From Moving Bus Driver Conductor Arrested Attempt To Murder Case CCTV Footage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383099/chavakkad-pregnant-woman-fell-moving-bus-driver-conductor-arrested-attempt-murder"
published_at: "2026-09-17T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa86d156fd2_thrissur-chavakkad-pregnant-student-fell-moving-bus-palayur-bypass-accident.jpg"
keywords: ["Thrissur Bus Accident", "Pregnant Student Fell From Bus", "Mammiyur Little Flower College Student", "Thrissur News"]
---

# ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ടേ....! ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി റോഡിലേക്ക് തെറിച്ചുവീണ സംഭവം, കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

> **Lead Summary:** ചാവക്കാട്: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ഡ്രൈവർ പ്രകാശൻ, കണ്ടക്ടർ കാളിദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

ചാവക്കാട്: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ഡ്രൈവർ പ്രകാശൻ, കണ്ടക്ടർ കാളിദാസൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രണ്ടുപേർക്കെതിരെയും വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ(21)യാണ് അപകടത്തിൽപ്പെട്ടത്.

ബസിന്റെ വാതിൽ തുറന്നുകിടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.

മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയാണ് ഫാത്തിമ. ചാവക്കാട് നിന്ന് ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന പാലയൂർ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം.

ബസ് തെക്കേ ബൈപ്പാസിലേക്ക് അതിവേ​ഗം തിരിയുന്നതിനിടെ ബസിൽ നിന്നും ഫാത്തിമ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഫാത്തിമ മൂന്ന് മാസം ഗർഭിണിയാണ്.

**English Summary:**

In Chavakkad Thrissur, bus driver Prakasan and conductor Kalidasan were arrested after pregnant woman fell from moving bus, reports said. Police booked attempt to murder case, bus seized. Victim is Fatima (21) of Thekkanchery Puzhangara Illath, three months pregnant, student of Mammiyur Little Flower College. Incident Wednesday morning while traveling from Chavakkad bus stand to Kunnamkulam in Palayur bus. CCTV footage shows bus door was open. Bus turned at high speed towards south bypass, Fatima thrown onto road. She was admitted to Chavakkad Hayath Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383099/chavakkad-pregnant-woman-fell-moving-bus-driver-conductor-arrested-attempt-murder)