---
title: "ഒരുവശത്ത് പെയ്യാതെ കാലവർഷം, മറുവശത്ത് കനത്ത ചൂട്; സംസ്ഥാനത്ത് കാലവർഷത്തിൽ 28% മഴക്കുറവ്"
english_title: "Kerala Monsoon Deficit 28 Percent Wayanad Worst Hit High Temperature Recorded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383097/kerala-monsoon-deficit-28-percent-high-temperature-punalur"
published_at: "2026-09-17T13:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab9dbc93454_kerala-monsoon-deficit-28-percent-high-temperature-punalur.jpg"
keywords: ["Kerala Rain", "Rain Deficit Kerala", "IMD Kerala Forecast", "Kerala Monsoon"]
---

# ഒരുവശത്ത് പെയ്യാതെ കാലവർഷം, മറുവശത്ത് കനത്ത ചൂട്; സംസ്ഥാനത്ത് കാലവർഷത്തിൽ 28% മഴക്കുറവ്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള മഴയുടെ കണക്കുകൾ വ്യക്തമാക്കിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് പുറത്തുവിട്ടത്. എൽ നിനോ (El Niño) പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം പ്രതീക്ഷിച്ചതിലും ദുർബലമാകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള മഴയുടെ കണക്കുകൾ വ്യക്തമാക്കിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് പുറത്തുവിട്ടത്. എൽ നിനോ (El Niño) പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം പ്രതീക്ഷിച്ചതിലും ദുർബലമാകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 54 ശതമാനം മഴയുടെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലുള്ള ഇടുക്കിയിൽ 47 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടു. മഴ കുറഞ്ഞതിന് ഒപ്പം സംസ്ഥാനത്ത് അതികഠിനമായ ചൂടും അനുഭവപ്പെടുന്നുണ്ട്. കൊല്ലം പുനലൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്—37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

**English Summary:**

Kerala has recorded a 28 percent deficit in monsoon rainfall from June 1 to September 17, according to the India Meteorological Department (IMD). Wayanad recorded the highest deficit at 54 percent, followed by Idukki with a 47 percent shortfall. The El Niño phenomenon is cited as the primary reason for the weak monsoon. Alongside the rain deficit, the state is experiencing high temperatures, with Punalur recording the highest temperature today at 37°C. However, the IMD predicts isolated heavy rains in the coming days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383097/kerala-monsoon-deficit-28-percent-high-temperature-punalur)