---
title: "പൊളിച്ചുനീക്കലിനിടെ ദുരന്തം! വീട് പൊളിക്കുന്നതിനിടെ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; നാല് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം"
english_title: " Indore Building Collapse Four Women Labourers Dead Sanwer Demolition Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383094/indore-building-collapse-four-women-labourers-dead-madhya-pradesh-"
published_at: "2026-09-17T13:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab99dbec822_indore-building-collapse-four-women-labourers-dead-madhya-pradesh.jpg"
keywords: ["Building Collapse", "Madhya Pradesh", "Sanwer Accident", "Labourers Death"]
---

# പൊളിച്ചുനീക്കലിനിടെ ദുരന്തം! വീട് പൊളിക്കുന്നതിനിടെ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; നാല് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** ** മ**ധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് സന്‍വേറില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ വീടിന്റെ മതിലും സമീപത്തെ കെട്ടിടത്തിന്റെ ഭാഗങ്ങളും തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീര്‍ണിച്ച വീട് പൊളിച്ചുനീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

## Article Content

** മ**ധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് സന്‍വേറില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ വീടിന്റെ മതിലും സമീപത്തെ കെട്ടിടത്തിന്റെ ഭാഗങ്ങളും തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീര്‍ണിച്ച വീട് പൊളിച്ചുനീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി റീന (30), സീമാ ബായി (33), ചന്ദാ ബായി (30), സുശീലാ ബായി (50) എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സന്തോഷ് ബായിയെ സന്‍വേറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, മഞ്ജു ബായി, സുന്ദര്‍ ബായി, സുനില്‍, ദിലീപ് എന്നിവരെ എം വൈ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി മാറ്റിയിട്ടുള്ളത്.

വിവരമറിഞ്ഞ് പോലീസും ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റാരെങ്കിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

English Summary:

Indore: Four women labourers met tragic end when house collapsed while demolishing building in Indore, Madhya Pradesh. Wall of house collapsed while old building was being demolished. One wall of house and some parts of nearby building collapsed during demolition work, said Deputy Superintendent of Police Umakant Choudhary. Labourers were trapped under debris. Five people injured. They were admitted to hospital for treatment. Accident occurred in Sanwer, about 35 km from Indore district headquarters. Accident occurred while dilapidated house was being demolished as part of reconstruction. Deceased are Lakhan's wife Reena (30), Bherulal's wife Seema Bai (33), Rahul Sunvaya's wife Chanda Bai (30), Ramesh Chandra's wife Susheela Bai (approx 50). Several labourers injured. Four injured shifted to MY Hospital. Manoj's wife Santosh Bai (30) admitted to Community Health Center in Sanwer. Those shifted to MY Hospital include Sunil Solanki's wife Manju Bai (30), Mayaram Sunwania's wife Sundar Bai (45), Pratap's son Sunil (25), Amar Singh's son Dilip (26). Following accident, police and administrative officials reached spot. Rescue workers continue search to remove debris and check if anyone else trapped under debris.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383094/indore-building-collapse-four-women-labourers-dead-madhya-pradesh-)