---
title: "'അടുക്കളയിലും ബെഡ്‌റൂമിലും കയറും'; റിപ്പോർട്ടർ ടി.വി ഓഫീസിലെ പോലീസ് റെയ്ഡ്; എല്ലാക്കാലത്തും ഇതേ സ്വഭാവമെന്ന് സുരേഷ് ഗോപി"
english_title: "Suresh Gopi Justifies Reporter TV Raid Says Will Enter Kitchen And Bedroom If Needed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383093/suresh-gopi-justifies-reporter-tv-raid-kitchen-bedroom-remark"
published_at: "2026-09-17T12:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab97707bf67_suresh-gopi-justifies-reporter-tv-raid-kitchen-bedroom-remark.jpg"
keywords: ["Suresh Gopi", "Reporter TV Raid", "Media Freedom", "Argentina Football Kerala"]
---

# 'അടുക്കളയിലും ബെഡ്‌റൂമിലും കയറും'; റിപ്പോർട്ടർ ടി.വി ഓഫീസിലെ പോലീസ് റെയ്ഡ്; എല്ലാക്കാലത്തും ഇതേ സ്വഭാവമെന്ന് സുരേഷ് ഗോപി

> **Lead Summary:** **കൊച്ചി: **റിപ്പോർട്ടർ ടി.വി ഓഫീസുകളിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടന്ന പോലീസ് റെയ്ഡിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. എല്ലാക്കാലത്തും സമാനമായ സ്വഭാവത്തിലാണ് ഇത്തരം പരിശോധനകൾ നടക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

## Article Content

**കൊച്ചി: **റിപ്പോർട്ടർ ടി.വി ഓഫീസുകളിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടന്ന പോലീസ് റെയ്ഡിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. എല്ലാക്കാലത്തും സമാനമായ സ്വഭാവത്തിലാണ് ഇത്തരം പരിശോധനകൾ നടക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

> മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് "നിങ്ങൾ ആരാണ്" എന്ന് ചോദിച്ച കേന്ദ്രമന്ത്രി, വേണ്ടിവന്നാൽ അടുക്കളയിലും ബെഡ്‌റൂമിലും കയറി പരിശോധന നടത്തുമെന്നും കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവെച്ച നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഉദ്യോഗസ്ഥർ എല്ലായിടത്തും ഇത്തരത്തിലാണ് പരിശോധന നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും നികുതി വെട്ടിപ്പ് ആരോപണങ്ങളും മുൻനിർത്തിയാണ് റെയ്ഡ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, റെയ്ഡിന്റെ ഒരു ഘട്ടത്തിലും അർജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല അന്വേഷിച്ചതെന്ന് റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റ്യൻ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 5:50-ഓടെയാണ് കളമശ്ശേരിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനം ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. റിപ്പോർട്ടർ ടി.വി ഓഫീസിനു പുറമെ ആന്റോ അഗസ്റ്റ്യന്റെ കൊച്ചിയിലെ ഫ്ലാറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഫ്ലാറ്റ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.

പരിശോധനയുടെ ഭാഗമായി ന്യൂസ് ഡെസ്കിലേക്ക് അതിക്രമിച്ചുകടന്ന പോലീസ് മാധ്യമപ്രവർത്തകരെ തടഞ്ഞുവെക്കുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ ഒരു മണിക്കൂറോളം തത്സമയ സംപ്രേഷണം തടസ്സപ്പെടുകയും ചെയ്തു.

English Summary:

Union Minister Suresh Gopi justified raid at Reporter TV. He responded to media question that raids have always been conducted in same nature. To question about media freedom, Union Minister responded asking who are you. Suresh Gopi said if necessary they will enter kitchen and bedroom. To question about taking journalists' phones, Suresh Gopi responded that officials conduct searches like this everywhere. Police conducted search at five places including Reporter TV office last day. Special investigation team detained journalists and seized phones. Live telecast was disrupted for about an hour. Investigation team's explanation is raid was conducted in connection with financial irregularities and tax evasion allegations raised in connection with Argentina football team's visit to Kerala. Investigation team reached Reporter TV headquarters in Kalamassery at 5.50 am. Police barged into news desk, detained journalists and seized phones. Apart from Reporter TV office, raid was conducted at five places including owner's Anto Augustine's flat in Kochi and administrative officer's flat. However Anto Augustin responded that at no stage of raid were matters related to Argentina team investigated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383093/suresh-gopi-justifies-reporter-tv-raid-kitchen-bedroom-remark)