---
title: "കല്യാണ സന്തോഷം മായും മുൻപേ കണ്ണീർ വാർത്ത; വിവാഹം കഴിഞ്ഞ് 17-ാം നാൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം"
english_title: "Hyderabad Youth Found Dead In US House 17 Days After Marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383085/hyderabad-youth-found-dead-in-us-17-days-after-marriage"
published_at: "2026-09-17T12:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab8fd91b6bc_hyderabad-youth-found-dead-in-us-17-days-after-marriage.jpg"
keywords: ["Muhammed Jabar Hussain", "S Jaishankar MEA", "Death Case"]
---

# കല്യാണ സന്തോഷം മായും മുൻപേ കണ്ണീർ വാർത്ത; വിവാഹം കഴിഞ്ഞ് 17-ാം നാൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം

> **Lead Summary:** **ന്യൂഡൽഹി: **വിവാഹം കഴിഞ്ഞ് 17-ാം ദിവസം ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യു.എസിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ന്യൂഡൽഹി: **വിവാഹം കഴിഞ്ഞ് 17-ാം ദിവസം ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യു.എസിലെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 28-നായിരുന്നു ടെക്സാസിൽ വെച്ച് മുഹമ്മദ് ജാബറിന്റെ വിവാഹം നടന്നത്. ചടങ്ങുകൾക്ക് ശേഷം ജാബർ തനിച്ച് മസാച്ചുസെറ്റ്സിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ പറഞ്ഞു.

ഭാര്യ ഒപ്പം പോയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്റ്റംബർ 14-നാണ് ജാബർ അവസാനമായി നാട്ടിലെ കുടുംബവുമായി ഫോണിൽ സംസാരിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം ജാബർ മരിച്ചതായി റൂംമേറ്റ് ഫോണിലൂടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഉന്നതപഠനം പൂർത്തിയാക്കാനായി 2021-ലാണ് ജാബർ യു.എസിലേക്ക് പോയത്. പഠനത്തിന് ശേഷം അവിടെത്തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പിതാവ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.

**English Summary:**

A 28-year-old civil engineer from Hyderabad, Muhammed Jabar Hussain, was found dead under mysterious circumstances at his residence in Lowell, Massachusetts, US, just 17 days after his wedding. Hussain got married in Texas on August 28 and later returned to Massachusetts. His family last spoke to him on September 14, and hours later, his roommate informed them of his death. Hussain's father has written to External Affairs Minister S. Jaishankar, seeking central government intervention to repatriate the body.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383085/hyderabad-youth-found-dead-in-us-17-days-after-marriage)