---
title: "നേതാവിനെ പൊക്കി തൂഫാൻ....! എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴയിൽ മുന്‍ നഗരസഭ ചെയര്‍മാനായ കോൺഗ്രസ് നേതാവ് പിടിയിൽ"
english_title: "Former Thodupuzha Municipal Chairman Saneesh George Arrested In Chemical Drug Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383080/former-thodupuzha-municipal-chairman-saneesh-george-arrested-drug-case"
published_at: "2026-09-17T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab89444f795_former-thodupuzha-municipal-chairman-saneesh-george-arrested-drug-case.jpg"
keywords: ["MDMA Case", "Saneesh George", "Operation Thoofan", "Drug Bust"]
---

# നേതാവിനെ പൊക്കി തൂഫാൻ....! എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴയിൽ മുന്‍ നഗരസഭ ചെയര്‍മാനായ കോൺഗ്രസ് നേതാവ് പിടിയിൽ

> **Lead Summary:** **ഇടുക്കി: **രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭാ ചെയർമാനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് പോലീസിന്റെ പിടിയിലായി. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് സനീഷ് ജോർജ് അറസ്റ്റിലായത്.

## Article Content

**ഇടുക്കി: **രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭാ ചെയർമാനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ് പോലീസിന്റെ പിടിയിലായി. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തുന്ന പ്രത്യേക പരിശോധനയിലാണ് സനീഷ് ജോർജ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സനീഷ് ജോർജ് ലഹരി ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. പോലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു.

സ്ഥലത്തുനിന്ന് ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ച സിറിഞ്ച് ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുത്തു. സംഭവസമയത്ത് ഇയാളോടൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. എന്നാൽ കൈവശം വെച്ച നിലയിൽ രാസലഹരി കണ്ടെത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് 2024-ലാണ് സനീഷ് ജോർജിന് തൊടുപുഴ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടി വന്നത്. യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച ഇയാൾ എൽ.ഡി.എഫ് പിന്തുണയോടെയാണ് ചെയർമാനായിരുന്നത്. ഒരു സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അന്നത്തെ നടപടി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി ഇയാൾക്ക് സീറ്റ് നൽകിയിരുന്നില്ല. മുമ്പും കഞ്ചാവ് കൈവശം വെച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

**English Summary:**

Former Thodupuzha Municipal Chairman and Congress leader Saneesh George was arrested by the police while allegedly consuming chemical drugs in Idukki. The arrest was made during a raid under 'Operation Thoofan'. Based on a tip-off about drug use in an isolated area, the police reached the spot and seized syringes used for consuming the illicit substances. A friend was also present with him at the time of the incident. Saneesh, who had to resign as Municipal Chairman in 2024 due to a bribery case, previously faced a case for possession of cannabis as well.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383080/former-thodupuzha-municipal-chairman-saneesh-george-arrested-drug-case)