---
title: "വനമേഖല വട്ടമിട്ട് സൈന്യം; ജമ്മുകശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ, രണ്ട് ഭീകരർ കൊല്ലപ്പെട്ടു"
english_title: "Two Jaish E Mohammad Terrorists Killed In Udhampur Encounter Jammu Kashmir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383070/two-jem-terrorists-killed-udhampur-encounter-jammu-kashmir"
published_at: "2026-09-17T11:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab7f25c2663_two-jem-terrorists-killed-udhampur-encounter-jammu-kashmir.jpg"
keywords: ["Udhampur Encounter", "Jaish E Mohammad", "Terrorists", "Jammu Kashmir Attack", "Indian Army"]
---

# വനമേഖല വട്ടമിട്ട് സൈന്യം; ജമ്മുകശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ, രണ്ട് ഭീകരർ കൊല്ലപ്പെട്ടു

> **Lead Summary:** **ന്യൂഡൽഹി: ** ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഉധംപൂർ ജില്ലയിലെ മജാൽത്ത മേഖലയിലുള്ള വനപ്രദേശത്താണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ നടന്നത്.

## Article Content

**ന്യൂഡൽഹി: ** ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഉധംപൂർ ജില്ലയിലെ മജാൽത്ത മേഖലയിലുള്ള വനപ്രദേശത്താണ് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ നടന്നത്.

കൊല്ലപ്പെട്ട ഭീകരർ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് (JeM) ഭീകരസംഘടനയുമായി ബന്ധമുള്ള വിദേശികളാണെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ്, രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ്, ജമ്മുകശ്മീർ പോലീസ് എന്നിവർ ചേർന്നാണ് തിരച്ചിൽ ആരംഭിച്ചത്.

സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമായതോടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ കനത്ത വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സേന വധിച്ചത്. വധിക്കപ്പെട്ട ഭീകരരുടെ പക്കൽ നിന്നും പ്രദേശത്തുനിന്നുമായി എ.കെ. 47 റൈഫിളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും വൻതോതിൽ സ്ഫോടകവസ്തുക്കളും തിരകളും കണ്ടെടുത്തിട്ടുണ്ട്.

മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തുന്നതിനായി വനമേഖല പൂർണ്ണമായും ഉപരോധിച്ച് കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ച് പരിശോധന തുടരുകയാണ്.

**nglish Summary:**

Two terrorists suspected to be affiliated with the Pakistan-based Jaish-e-Mohammad (JeM) were killed in a joint counter-terrorism operation by security forces in the Majalta area of Udhampur district, Jammu and Kashmir. Acting on specific intelligence inputs, a joint team of the Indian Army, CRPF, and J&K Police cordoned off the forested area. Heavy arms, including AK-47 rifles and explosives, were recovered from the encounter site. Search and surveillance operations are still underway to track down any remaining threats.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383070/two-jem-terrorists-killed-udhampur-encounter-jammu-kashmir)