---
title: "അമ്മയോട് മോശമായി സംസാരിച്ചു...! ഫോൺ വിളിച്ചുവരുത്തി സുഹൃത്തിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം"
english_title: "Ernakulam Piravam Youth Set Ablaze Petrol Friends Attack Arun Kottayam Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383063/ernakulam-piravam-youth-set-ablaze-petrol-friends-attack"
published_at: "2026-09-17T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab77d2de72b_ernakulam-piravam-youth-set-ablaze-petrol-friends-attack.jpg"
keywords: ["Ernakulam Crime", "Petrol Attack", "Youth Burned", "Kerala Police"]
---

# അമ്മയോട് മോശമായി സംസാരിച്ചു...! ഫോൺ വിളിച്ചുവരുത്തി സുഹൃത്തിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

> **Lead Summary:** **എറണാകുളം: **പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അരുണും, പെട്രോൾ ഒഴിച്ച ജിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**എറണാകുളം: **പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അരുണും, പെട്രോൾ ഒഴിച്ച ജിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പിറവം സ്നേഹഭവൻ റോഡിൽ ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അരുൺ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തായ അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിക്കുകയും, ആ സമയം ഫോണെടുത്ത ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം.

ഈ തർക്കത്തിനൊടുവിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എട്ടിയാണ് ജിഷ്ണു ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

In Piravam, Ernakulam, friends set youth ablaze by pouring petrol. Friends poured petrol and set Kakkad native Arun on fire during argument. Arun sustained serious injuries. Arun admitted to Kottayam Medical College. Jishnu who poured petrol also sustained burns. Incident happened today around 1 am at Piravam Snehabhavan Road. Seriously injured Arun under treatment in intensive care unit at Kottayam Medical College. Jishnu working abroad had come home last week. Arun had called Jishnu on phone yesterday. But it is learned that provocation was Arun speaking badly to Jishnu's mother who answered phone at that time. Jishnu committed crime arriving with two friends. Police registered case and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383063/ernakulam-piravam-youth-set-ablaze-petrol-friends-attack)