---
title: "വേഗം വിട്ടോളീ...! സ്വർണപ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി"
english_title: "Kerala Gold Price Today Drops 440 Rupees Per Pavan Gram Price 14010"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383058/kerala-gold-price-today-drop-440-rupees-pavan"
published_at: "2026-09-17T10:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab71f7f19ec_kerala-gold-price-today-drop-440-rupees-pavan.jpg"
keywords: ["Gold Price Today", "Kerala Gold Price", "Gold Rate", "Silver Price"]
---

# വേഗം വിട്ടോളീ...! സ്വർണപ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 രൂപയായും പവന് 1,12,080 രൂപയായും താഴ്ന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 രൂപയായും പവന് 1,12,080 രൂപയായും താഴ്ന്നു.

ഇന്നലെ ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ യാതൊരുവിധ മാറ്റവുമില്ലാതെ തുടരുകയാണ്.

ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വിപണി നിരക്ക്. സ്വർണവിലയിലുണ്ടായ ഈ ഇടിവ് ഉപഭോക്താക്കൾക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്. വിപണിയിലെ ഈ വിലമാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നാണ് സ്വർണപ്രേമികൾ ഉറ്റുനോക്കുന്നത്.

English Summary:

Gold price drops in state. Today 22 carat one gram gold decreased by Rs 55, per pavan decreased by Rs 440. With this, one gram is Rs 14,010 and one pavan is Rs 1,12,080. Yesterday gold traded at Rs 14,065 per gram and Rs 1,12,520 per pavan. Changes in international price reflect in state gold price. Meanwhile silver price continues without change. Currently one gram silver trades at Rs 245 and 10 grams at Rs 2,450.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383058/kerala-gold-price-today-drop-440-rupees-pavan)