---
title: " കുടയെടുക്കാൻ മറക്കല്ലേ...! സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു"
english_title: "Kerala Rain Alert Today Yellow Alert Idukki Pathanamthitta Heavy Rain Forecast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383038/kerala-rain-alert-today-yellow-alert-idukki-pathanamthitta"
published_at: "2026-09-17T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab5a7b98c3b_kerala-rain-alert-today-yellow-alert-idukki-pathanamthitta.jpg"
keywords: ["Kerala Rain Alert", "Yellow Alert", "Heavy Rain Kerala", "Weather Update"]
---

#  കുടയെടുക്കാൻ മറക്കല്ലേ...! സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം 21 വരെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം 21 വരെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അവസ്ഥയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് പ്രവചനം. മഴ കനക്കുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, വടക്കൻ തായ്‌ലൻഡിന് മുകളിലായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് സെപ്റ്റംബർ 18 വൈകുന്നേരത്തോടെ വടക്കൻ ആൻഡമാൻ കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുടർന്ന് സെപ്റ്റംബർ 19 വൈകുന്നേരത്തോടെ ഈ ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറാനാണ് സാധ്യത.

ഈ ന്യൂനമർദം ക്രമേണ കൂടുതൽ ശക്തമാവുകയും, അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളിൽ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിച്ച് തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നും കണക്കാക്കപ്പെടുന്നു.

English Summary:

Heavy rain likely in state today. Yellow alert declared in Idukki, Pathanamthitta districts. Warning says isolated heavy rain possible in various parts of state till 21st of this month. Heavy rain means 64.5 mm to 115.5 mm in 24 hours. Strong winds at 40-50 kmph also likely along with rain. Special caution needed in hilly and low-lying areas. Meteorological department warned coastal residents and fishermen to be cautious as high waves and swell surge possible along Thiruvananthapuram, Kollam, Kozhikode, Kannur coasts. Follow instructions of Met Dept and Disaster Management Authority. Cyclonic circulation formed over northern Thailand, likely to reach North Andaman Sea by evening of Sept 18, intensify into low pressure by evening of Sept 19, gradually strengthen and move west-northwest towards south Odisha-north Andhra Pradesh coast in next 3-4 days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383038/kerala-rain-alert-today-yellow-alert-idukki-pathanamthitta)