---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം "
english_title: "Pedestrian Killed After Being Hit By Private Bus In Manissery Ottapalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383006/pedestrian-killed-private-bus-accident-manissery-ottapalam"
published_at: "2026-09-16T22:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaaca39b270e_pedestrian-killed-private-bus-accident-manissery-ottapalam.jpg"
keywords: ["Ottapalam Accident", "Private Bus Accident"]
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം 

> **Lead Summary:** **പാലക്കാട് : **ഒറ്റപ്പാലത്തിന് സമീപം മനിശ്ശേരിയിൽ സ്വകാര്യ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസിൽ കല്ലിങ്കൽ ശങ്കരനാരായണൻ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന സ്വകാര്യ ബസ് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാലക്കാട് - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

## Article Content

**പാലക്കാട് : **ഒറ്റപ്പാലത്തിന് സമീപം മനിശ്ശേരിയിൽ സ്വകാര്യ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസിൽ കല്ലിങ്കൽ ശങ്കരനാരായണൻ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന സ്വകാര്യ ബസ് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാലക്കാട് - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ , മാനന്തവാടി ∙ ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതി മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് മത്തൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്.

അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഉവൈസ്, ഉവൈസിന്റെ മാതാവ്, പെങ്ങൾ, പെങ്ങളുടെ കുട്ടി എന്നിവർക്കും പരുക്കേറ്റു. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ല. ഇക്കഴിഞ്ഞ മേയിൽ ആണ് അഫ്രീനയും ഉവൈസും തമ്മിൽ വിവാഹം നടന്നത്. ഉവൈസിന്റെ സഹോദര ഭാര്യയെ യാത്രയയ്ക്കാനായി ബെംഗളൂരു വിമാനത്താവളത്തിൽ പോയ ശേഷം മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം.

**English Summary:**

A pedestrian was killed after being hit by a private bus at Manissery in Ottapalam, Palakkad district. The deceased has been identified as Kallinkal Sankaranarayanan, a native of South Panamanna. The accident occurred while he was crossing the road. The private bus involved in the incident was operating on the Palakkad-Guruvayur route.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383006/pedestrian-killed-private-bus-accident-manissery-ottapalam)