---
title: "സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ"
english_title: "Two Arrested In Kuttikkanam Resort Sexual Assault Case Idukki Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382988/kuttikkanam-resort-sexual-assault-case-two-arrested-idukki"
published_at: "2026-09-16T20:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaab1b64f767_kuttikkanam-resort-sexual-assault-case-two-arrested-idukki.jpg"
keywords: ["Kuttikkanam Resort Case", "Idukki Rape Case", "Sexual Assault Case"]
---

# സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ

> **Lead Summary:** **ഇടുക്കി: **കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

## Article Content

**ഇടുക്കി: **കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിലുണ്ട്. പകർത്തിയ അശ്ലീല ദൃശ്യങ്ങൾ പ്രതികൾ ഇവരുടെ മറ്റൊരു സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെയാണ് യുവതി പോലീസിനെ സമീപിച്ചതും പരാതി നൽകിയതും.

അറസ്റ്റിലായ ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ നിരവധിയായ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

**English Summary:**

Two men, including a government official, were arrested by the police for allegedly sexually assaulting a woman at a private resort in Kuttikkanam, Idukki. The arrested individuals have been identified as Jiyo Sebastian from Erumely and Sudesh Kumar from Thiruvananthapuram. According to the victim's complaint, the accused recorded the assault on mobile phone and shared it with another friend. Police stated that Jiyo has perverted tendencies, and explicit materials were seized during a raid at his house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382988/kuttikkanam-resort-sexual-assault-case-two-arrested-idukki)