---
title: "10,000 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ 13,000 രൂപ ലാഭം; കണ്ണൂരിൽ ഓൺ ലൈൻ തട്ടിപ്പിൽ 54-കാരന് 17 ലക്ഷം രൂപ നഷ്ടമായി"
english_title: "Kannur Man Loses 17 Lakh Rupees In Online Investment Fraud Thaliparamba Police Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382982/kannur-man-loses-17-lakhs-in-online-investment-fraud-thaliparamba"
published_at: "2026-09-16T20:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaaaa592849b_kannur-man-loses-17-lakhs-in-online-investment-fraud-thaliparamba.jpg"
keywords: ["Online Fraud", "Cyber Crime", "Investment Scam"]
---

# 10,000 രൂപയ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ 13,000 രൂപ ലാഭം; കണ്ണൂരിൽ ഓൺ ലൈൻ തട്ടിപ്പിൽ 54-കാരന് 17 ലക്ഷം രൂപ നഷ്ടമായി

> **Lead Summary:** **കണ്ണൂർ: **ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ തളിപ്പറമ്പ് സ്വദേശിയായ 54-കാരന് 17 ലക്ഷം രൂപ നഷ്ടപ്പെട്ടു. 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം 13,000 രൂപ തിരികെ ലഭിക്കുമെന്ന വ്യാജ വാഗ്ദാനത്തിൽ വീണാണ് ഇയാൾക്ക് വൻ തുക നഷ്ടമായത്. സംഭവത്തിൽ സ്വിറ്റ്‌സർലാന്റിൽ പ്രവർത്തിക്കുന്നതായി അവകാശപ്പെടുന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ: **ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ തളിപ്പറമ്പ് സ്വദേശിയായ 54-കാരന് 17 ലക്ഷം രൂപ നഷ്ടപ്പെട്ടു. 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം 13,000 രൂപ തിരികെ ലഭിക്കുമെന്ന വ്യാജ വാഗ്ദാനത്തിൽ വീണാണ് ഇയാൾക്ക് വൻ തുക നഷ്ടമായത്. സംഭവത്തിൽ സ്വിറ്റ്‌സർലാന്റിൽ പ്രവർത്തിക്കുന്നതായി അവകാശപ്പെടുന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2026 ജൂൺ 30-നാണ് ഒരു വെബ്‌സൈറ്റിലെ പരസ്യം വഴി പരാതിക്കാരൻ ഈ തട്ടിപ്പിൽ പെടുന്നത്. കൂടുതൽ ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിൽ പല ഘട്ടങ്ങളിലായി ആകെ 17 ലക്ഷം രൂപയോളം ഇയാൾ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു.

എന്നാൽ ആദ്യ തവണ നൽകിയ പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ ലഭിക്കാതിരുന്നിട്ടും ഇയാൾ വീണ്ടും തുക നിക്ഷേപിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

**English Summary:**

A 54-year-old native of Taliparamba in Kannur lost ₹17 lakh in an online investment scam that promised ₹13,000 within two hours for an investment of ₹10,000. The victim came across the fraudulent scheme via a website advertisement on June 30, 2026. Despite receiving no returns on his initial deposit, he continued depositing money in multiple installments. Taliparamba police have registered a case against a Switzerland-based firm following the complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382982/kannur-man-loses-17-lakhs-in-online-investment-fraud-thaliparamba)