---
title: "മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം; രാജു പി നായരുടെ പരാതിയില്‍ ആന്റോ അഗസ്റ്റിനടക്കം മൂന്ന്  പേർക്കെതിരെ കേസ്"
english_title: "Case Registered Over Fake Document Conspiracy Against VD Satheesan Anto Augustine Named"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382978/fake-document-conspiracy-case-vd-satheesan-anto-augustine"
published_at: "2026-09-16T19:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaaa2d95a4fb_fake-document-conspiracy-case-vd-satheesan-anto-augustine.jpg"
keywords: ["VD Satheesan", "Anto Augustine", "Raju P Nair"]
---

# മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം; രാജു പി നായരുടെ പരാതിയില്‍ ആന്റോ അഗസ്റ്റിനടക്കം മൂന്ന്  പേർക്കെതിരെ കേസ്

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പോലീസ്‌ കേസെടുത്തു. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവിയുടെ (ഡി.ജി.പി) നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പോലീസ്‌ കേസെടുത്തു. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവിയുടെ (ഡി.ജി.പി) നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹത്തിന്റെ രേഖയെന്ന് അവകാശപ്പെട്ട് രണ്ടുപേർ തന്നെ സമീപിച്ചിരുന്നതായി ആന്റോ അഗസ്റ്റിൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഷയത്തിൽ പോലീസിന് പരാതി ലഭിക്കുന്നത്.

സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി അവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നാണ് രാജു പി. നായർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

**English Summary:**

Kerala Police registered a case following a complaint regarding a fake document conspiracy concerning Chief Minister V. D. Satheesan's alleged second marriage. The action was taken based on a complaint filed by Congress leader Raju P. Nair, following DGP instructions. The case names three individuals, including Reporter TV MD Anto Augustine, who previously claimed that two individuals approached him with documents related to the second marriage. The complaint demands a probe into the conspiracy to undermine the government using forged documents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382978/fake-document-conspiracy-case-vd-satheesan-anto-augustine)