---
title: "പഞ്ചായത്ത് ഓഫീസിൽ ചോരപ്പുഴ! മുൻ സൈനികനെയും മകളെയും വെട്ടിക്കൊന്നു; അരുംകൊല 38 വർഷത്തെ സ്വത്തുതർക്കത്തെ തുടർന്ന് "
english_title: "Father And Daughter Murdered Inside Panchayat Office In Belagavi Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382975/father-and-daughter-murdered-inside-panchayat-office-belagavi-karnataka"
published_at: "2026-09-16T19:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa77d32e57e7_perumbavoor-plywood-factory-bihar-worker-found-dead-three-custody.jpg"
keywords: ["Belagavi Murder Case", "Ex Serviceman Murder", "Murder Case", "Crime News"]
---

# പഞ്ചായത്ത് ഓഫീസിൽ ചോരപ്പുഴ! മുൻ സൈനികനെയും മകളെയും വെട്ടിക്കൊന്നു; അരുംകൊല 38 വർഷത്തെ സ്വത്തുതർക്കത്തെ തുടർന്ന് 

> **Lead Summary:** **ബംഗളൂരു: **കർണാടകയിലെ ബെലഗാവിയിൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ വെച്ച് അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി. മുൻ സൈനികനായ രുദ്രപ്പ കുന്ദരാഗി , മകൾ ശശികല എന്നിവരാണ് കൊല്ലപ്പെട്ടത്. ആരവാടി ഗ്രാമത്തിലെ പഞ്ചായത്ത് ഓഫീസിൽ വെച്ചായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്.

## Article Content

**ബംഗളൂരു: **കർണാടകയിലെ ബെലഗാവിയിൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ വെച്ച് അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി. മുൻ സൈനികനായ രുദ്രപ്പ കുന്ദരാഗി , മകൾ ശശികല എന്നിവരാണ് കൊല്ലപ്പെട്ടത്. ആരവാടി ഗ്രാമത്തിലെ പഞ്ചായത്ത് ഓഫീസിൽ വെച്ചായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്.

വർഷങ്ങളായി നിലനിൽക്കുന്ന സ്വത്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട രുദ്രപ്പയുടെ സഹോദരന്മാരും അനന്തരവനും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് പ്രാഥമികമായി സൂചിപ്പിച്ചു. കുടുംബത്തിനുള്ളിൽ സ്വത്തിനെച്ചൊല്ലി കഴിഞ്ഞ 38 വർഷത്തോളമായി തർക്കം നിലനിന്നിരുന്നു.

സ്വത്തുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു രുദ്രപ്പയും മകളും. ഇവിടെവെച്ച് പ്രതികൾ ഇവരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ബെലഗാവി എസ്.പി കെ. രാജരാജൻ അറിയിച്ചു.

**English Summary:**

In a shocking incident in Karnataka's Belagavi, a 67-year-old ex-serviceman and his 26-year-old daughter were hacked to death inside the Aravadi Panchayat Office. The deceased, Rudrappa Kundaragi and Sashikala, were attacked by Rudrappa's brothers and nephew over a 38-year-old property dispute while submitting property documents. Belagavi SP K. Rajarajan stated that a search operation has been launched to apprehend the suspects.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382975/father-and-daughter-murdered-inside-panchayat-office-belagavi-karnataka)