---
title: " മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കേസെടുക്കാൻ നിർദേശം; പരാതി നൽകിയത് രാജു പി. നായർ"
english_title: " Fake Marriage Allegation Against Chief Minister VD Satheesan Case Ordered Trivandrum City Police Commissioner Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382966/fake-marriage-allegation-vd-satheesan-case-ordered-trivandrum-police-commissioner-complaint"
published_at: "2026-09-16T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa84d82de44_fake-marriage-allegation-vd-satheesan-case-ordered-trivandrum-police-commissioner-complaint.jpg"
keywords: ["Fake Marriage Allegation", "Chief Minister", "VD Satheesan", "Anto Augustine", "Trivandrum City Police"]
---

#  മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തില്‍ കേസെടുക്കാൻ നിർദേശം; പരാതി നൽകിയത് രാജു പി. നായർ

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്.

വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി.നായർ പൊലീസിൽ പരാതി നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നു പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് നടന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി ഈ പരാതി സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണക്ക് കൈമാറിയിരുന്നു.

തുടർന്ന്, കേസെടുക്കണമെന്ന നിർദേശത്തോടെ പൊലീസ് കമ്മിഷണർ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകി. ഉടൻ തന്നെ കേസ് റജിസ്റ്റർ ചെയ്ത് യുവാക്കളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുമെന്നു പൊലീസ് പറഞ്ഞു.

**English Summary:**

Trivandrum City Police Commissioner directed to register case in alleged fake marriage allegation against Chief Minister V D Satheesan, reports said. Action based on complaint by Congress leader Raju P Nair to State Police Chief. Complaint based on revelation by Reporter Channel owner Anto Augustine at a function that two youths approached him with document claiming second marriage registered at Byndoor Sub Registrar Office in Karnataka, seeking news coverage, which he declined doubting authenticity. Complaint seeks serious sections against youths for conspiracy and fake document to defame Chief Minister and attempt to topple elected government, demanding CCTV examination to trace them. DGP handed complaint to City Police Commissioner Arul B Krishna, who forwarded to City Cyber Police Assistant Commissioner with instruction to register case, police said steps to register case and trace youths will begin soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382966/fake-marriage-allegation-vd-satheesan-case-ordered-trivandrum-police-commissioner-complaint)