---
title: "ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടം; കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു, വയനാട് സ്വദേശി യുവതി മരിച്ചു"
english_title: "Mysuru Bengaluru Highway Accident Malayali Woman Afreena Mananthavady Died Bidadi Car Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382965/mysuru-bengaluru-highway-accident-malayali-woman-afreena-manathavady-died-bidadi"
published_at: "2026-09-16T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa7ff033984_mysuru-bengaluru-highway-accident-malayali-woman-afreena-manathavady-died-bidadi.jpg"
keywords: ["Mysuru Bengaluru Highway Accident", "Car Accident", "Malayali Died", "Road Accident"]
---

# ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടം; കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു, വയനാട് സ്വദേശി യുവതി മരിച്ചു

> **Lead Summary:** ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ അഫ്രീന ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റുയാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ അഫ്രീന ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റുയാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ബിടതിയിൽവെച്ച് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടങ്ങൾ പതിവായുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് ബിടതി.

വാഹനത്തിൽ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അഫ്രീനയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382965/mysuru-bengaluru-highway-accident-malayali-woman-afreena-manathavady-died-bidadi)