---
title: "ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം ജില്ലാ നേതാവ് എം. ഗിരീഷ് അറസ്റ്റിൽ, നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി"
english_title: "Chevayur Bank Election Violence CPM Leader M Girish Arrested SIT Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382962/chevayur-bank-election-case-cpm-leader-m-girish-arrest-sit-kozikhode"
published_at: "2026-09-16T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa7e76e320f_chevayur-bank-election-case-cpm-leader-m-girish-arrest-sit-kozikhode.jpg"
keywords: ["Chevayur Cooperative Bank Election Case", "CPM M", "CPM Leader M Girish", "Kozhikode News"]
---

# ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം ജില്ലാ നേതാവ് എം. ഗിരീഷ് അറസ്റ്റിൽ, നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

> **Lead Summary:** കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ് അറസ്റ്റില്‍. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടയിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

## Article Content

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ് അറസ്റ്റില്‍. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടയിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

പ്രത്യേക അന്വേഷണസംഘമാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ മുക്കം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റ കേസിലാണ് നടപടി. സിപിഎം ബ്രാഞ്ച് അംഗം സി.പി ജലീലിന്റെ അറസ്റ്റും എസ്ഐടി രേഖപ്പെടുത്തി

വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2024 നവംബര്‍ 16ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിറാജുദ്ദീന് ഗുരുതരമായി പരിക്കേറ്റിരുന്നു.

തുടർന്ന് കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എസ്പി വിക്രമന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

കള്ളക്കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ നടക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. കേസ് വിശ്വസനീയമല്ലെന്നും കേസിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

**English Summary:**

CPM Kozhikode district secretariat member M Girish arrested in Chevayur Bank election violence case, reports said. SIT arrested Girish in case where Mukkam native was seriously injured, also recorded arrest of CPM branch member CP Jaleel. Case under non-bailable sections of attempt to murder and armed attack. On Nov 16 2024 election clash left Congress worker Sirajuddeen seriously injured, Congress leadership then complained to police. Home Ministry appointed SIT on Congress demand, led by Crime Branch SP Vikraman. Meanwhile CPM district secretary M Mehboob said Girish arrest in Chevayur Cooperative Bank election sabotage case is politically motivated, case earlier kept pending as not factual, now arrested in false case with non-bailable sections using ruling influence, calling it political vendetta and conspiracy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382962/chevayur-bank-election-case-cpm-leader-m-girish-arrest-sit-kozikhode)