---
title: "അടി കൊണ്ടുപൊറുതിമുട്ടി, ഒടുവിൽ ഓടിരക്ഷപ്പെട്ടു...! മദ്രസയിലെ പീഡനത്തിൽ നിന്ന് പേടിച്ചോടിയ വിദ്യാർത്ഥിയെ 30 കിലോമീറ്റർ അകലെ കണ്ടെത്തി  "
english_title: "Kishtwar Madrasa Teacher Brutally Beats 9 Year Old Boy Found 30km Away Child Welfare"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382954/kishtwar-madrasa-teacher-beats-9-year-old-boy-found-30km-away"
published_at: "2026-09-16T16:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa751fad3aa_kishtwar-madrasa-teacher-beats-9-year-old-boy-found-30km-away.jpg"
keywords: ["Madrasa Teacher Beating", "Jammu Kashmir", "Child Abuse", "Child Welfare Committee"]
---

# അടി കൊണ്ടുപൊറുതിമുട്ടി, ഒടുവിൽ ഓടിരക്ഷപ്പെട്ടു...! മദ്രസയിലെ പീഡനത്തിൽ നിന്ന് പേടിച്ചോടിയ വിദ്യാർത്ഥിയെ 30 കിലോമീറ്റർ അകലെ കണ്ടെത്തി  

> **Lead Summary:** **ജമ്മു കശ്മീർ: ** മദ്രസ അധ്യാപകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി സ്ഥാപനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ഒമ്പത് വയസ്സുകാരനെ 30 കിലോമീറ്റർ അകലെ കണ്ടെത്തി. കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നതിനിടയിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ, ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**ജമ്മു കശ്മീർ: ** മദ്രസ അധ്യാപകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി സ്ഥാപനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ഒമ്പത് വയസ്സുകാരനെ 30 കിലോമീറ്റർ അകലെ കണ്ടെത്തി. കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നതിനിടയിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ, ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ കമ്മിറ്റി ആവശ്യമായ ചികിത്സയും കൗൺസിലിങും നൽകി. മദ്രസകളിൽ കുട്ടികളെ ഇത്തരം മർദ്ദനങ്ങൾക്കിരയാക്കുന്നത് പതിവാണെന്നും മറ്റ് കുട്ടികളും വിവിധ കാരണങ്ങൾ പറഞ്ഞ് പലപ്പോഴും മർദിക്കപ്പെടാറുണ്ടെന്നും കുട്ടി മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.

മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കുമെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കുട്ടികൾക്കെതിരായ ഈ അതിക്രമത്തെ അപലപിച്ച ബാലാവകാശ പ്രവർത്തകർ പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ പീഡന കേന്ദ്രങ്ങളായി മാറാൻ അനുവദിക്കരുതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

English Summary:

In Kishtwar district, Jammu and Kashmir, a 9-year-old boy who fled madrasa after brutal beating by madrasa teacher was found 30 km away. Locals found him wandering alone and noticed beating marks, informed Child Welfare Committee. CWC rescued child, provided treatment and counselling. Child stated beating is regular in madrasa and other children also beaten for various reasons. Kishtwar Deputy Commissioner Pankaj Kumar said child will be produced before Juvenile Justice Board after medical examination. FIR registered against accused teacher and strict action will be taken, authorities said. Child rights activists condemned incident demanding strong action, said educational institutions should not become centres of torture against children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382954/kishtwar-madrasa-teacher-beats-9-year-old-boy-found-30km-away)