---
title: "നദിയുടെ സ്പന്ദനം നിലയ്ക്കുന്നു! കബനിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കടുത്ത ആശങ്കയിൽ പുൽപള്ളി ഗ്രാമം"
english_title: "Kabani River Water Level Drops Sharply Pulpally Drought Farming Drinking Water Crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382944/kabani-river-water-level-drops-pulpally-drought-crisis-farming"
published_at: "2026-09-16T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa649e552b5_kabani-river-water-level-drops-pulpally-drought-crisis-farming.jpg"
keywords: ["Kabani River", "Wayanad Drought", "Karnataka Tamil Nadu Water Share"]
---

# നദിയുടെ സ്പന്ദനം നിലയ്ക്കുന്നു! കബനിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കടുത്ത ആശങ്കയിൽ പുൽപള്ളി ഗ്രാമം

> **Lead Summary:** **പുൽപള്ളി : **കബനിനദിയിൽ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നു. അണക്കെട്ട് നിർമിച്ചതിനു ശേഷം ആദ്യമായാണ് ഈ സമയത്ത് പുഴയിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. സാധാരണയായി വയനാട്ടിൽ മൺസൂൺ ശക്തമാകുമ്പോൾ അണക്കെട്ട് തുറന്നുവിടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ജലസംഭരണം നടത്തുകയുമാണ് പതിവ്.

## Article Content

**പുൽപള്ളി : **കബനിനദിയിൽ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നു. അണക്കെട്ട് നിർമിച്ചതിനു ശേഷം ആദ്യമായാണ് ഈ സമയത്ത് പുഴയിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. സാധാരണയായി വയനാട്ടിൽ മൺസൂൺ ശക്തമാകുമ്പോൾ അണക്കെട്ട് തുറന്നുവിടുകയും, മഴക്കാലം അവസാനിക്കുമ്പോൾ ജലസംഭരണം നടത്തുകയുമാണ് പതിവ്.

കൂടാതെ തമിഴ്‌നാടിനുള്ള ജലവിഹിതവും ഇതിനിടയിൽ നൽകിയിരുന്നു. എന്നാൽ ഇത്തവണ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കബനി പൂർണ്ണമായും വറ്റിവരളുന്ന അവസ്ഥയാണുണ്ടായത്. കോടതി നിർദ്ദേശപ്രകാരം തമിഴ്‌നാട്ടിലെ നെല്ലറകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി 10 ദിവസം മുമ്പ് ബീച്ചനള്ളി വഴി കാവേരിയുടെ ഭാഗമായ ജലം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നുവിട്ടിരുന്നു.

കർണാടകം ഇപ്പോഴും നിശ്ചിത അളവിൽ വെള്ളം നൽകിവരുന്നതിനാൽ പുഴയിൽ അടിയൊഴുക്കുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കബനിക്കരയിലെ ഡസനോളം മോട്ടറുകൾ രാപകൽ പ്രവർത്തിപ്പിച്ചാണ് അതിർത്തി പ്രദേശങ്ങളിലെ പാടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. എങ്കിലും വെള്ളമില്ലാത്തതിനാൽ കൃഷിയിറക്കാൻ കഴിയാത്തവരും, നട്ട കൃഷിക്ക് വളമിടാൻ സാധിക്കാതെ കഷ്ടപ്പെടുന്നവരും നിരവധിയാണ്.

കന്നാരംപുഴ, കടമാൻതോടു തുടങ്ങിയ കബനിയുടെ കൈവഴികളും പൂർണ്ണമായും ഒഴുക്കില്ലാത്ത അവസ്ഥയിലാണ്. കൊളവള്ളി മുതൽ ബാവലി വരെയുള്ള കബനിയുടെ മറുകരയിലെ കൃഷികളും നശിച്ചുതുടങ്ങിയിട്ടുണ്ട്. ബൈരക്കുപ്പ പഞ്ചായത്തിലെ വനയോര ഗ്രാമങ്ങളിൽ ഇത്തവണ പച്ചക്കറി കൃഷികൾ ഒന്നുംതന്നെയില്ല. അഭൂതപൂർവമായ വരൾച്ചയാണ് അതിർത്തി പ്രദേശങ്ങൾ അഭിമുഖീകരിക്കുന്നത്.

കുടിവെള്ളം എന്തുചെയ്യുമെന്ന ആശങ്കയാണ് ജനങ്ങളെ പ്രധാനമായി അലട്ടുന്നത്. കബനിയിലെ ജലനിരപ്പ് താഴുന്നതനുസരിച്ച് തീരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച പുൽപള്ളി മേഖലയിൽ കടുത്ത പകൽചൂടും രാത്രിയിലെ ഉയർന്ന താപനിലയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കന്നുകാലികളും ഈ പൊരിവെയിലിൽ വല്ലാതെ വലയുകയാണ്.

English Summary:

Water level in Kabani river at Pulpally dropping rapidly causing worry among riverside people. First time after dam construction that river is dry at this time. Normally during strong monsoon dam is opened and water stored by end of monsoon after giving Tamil Nadu share. This year calculations went wrong and Kabani has almost no water. Karnataka still giving fixed amount to Tamil Nadu so there is undercurrent, locals say. 10 days ago water released via Beechanhalli to Mettur dam as part of Cauvery as per court order for dry Tamil Nadu paddy fields. Dozens of motors along Kabani working day and night to pump water to border fields. Farmers unable to plant or fertilize due to no water. Tributaries like Kannarampuzha and Kadamanthodu also dry. Crops from Kolavally to Bavali on other side of Kabani facing ruin. Vegetable farming lost in forest villages of Bairakkuppa panchayat. Unprecedented drought in border areas. Drinking water crisis looming as well levels dropping along with river. Pulpally received least rainfall in state. Decanisation causing extreme heat day and night affecting life and cattle.**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382944/kabani-river-water-level-drops-pulpally-drought-crisis-farming)