---
title: "കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ യാത്രക്കിടെ നെഞ്ചുവേദനയിൽ പിടഞ്ഞ് യാത്രക്കാരൻ; ലക്ഷ്യസ്ഥാനത്തിന് പകരം ബസ് ആശുപത്രിയിലേക്ക്, രക്ഷകരായി ഒമേഗ ബസ് ജീവനക്കാർ"
english_title: "Kuttiyadi Kozhikode Omega Bus Staff Save Passenger Life Chest Pain Timely Hospital Admission"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382932/kuttiyadi-kozhikode-omega-bus-staff-save-passenger-chest-pain-timely-action"
published_at: "2026-09-16T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa5d486ac73_kuttiyadi-kozhikode-omega-bus-staff-save-passenger-chest-pain-timely-actionQ.jpg"
keywords: ["Kuttiyadi Kozhikode Bus", "Omega Bus Staff Rescue", "Passenger Chest Pain", "Fathima Hospital Kozhikode"]
---

# കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ യാത്രക്കിടെ നെഞ്ചുവേദനയിൽ പിടഞ്ഞ് യാത്രക്കാരൻ; ലക്ഷ്യസ്ഥാനത്തിന് പകരം ബസ് ആശുപത്രിയിലേക്ക്, രക്ഷകരായി ഒമേഗ ബസ് ജീവനക്കാർ

> **Lead Summary:** കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് സമയോചിതമായ ഇടപെടലിലൂടെ അടിയന്തര ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലാണ് സംഭവം.

## Article Content

കോഴിക്കോട്: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് സമയോചിതമായ ഇടപെടലിലൂടെ അടിയന്തര ചികിത്സ ഉറപ്പാക്കി ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസിലാണ് സംഭവം.

യാത്രയ്ക്കിടെ യാത്രക്കാരന് പെട്ടെന്ന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കിയ ബസ് ജീവനക്കാർ യാത്രക്കാരനെ വൈകാതെ കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ഡോക്ടർ അശോകന്റെ നേതൃത്വത്തിലുള്ള സംഘം അടിയന്തര പരിശോധനകൾ നടത്തി. പരിശോധനയിൽ യാത്രക്കാരന് ഹൃദ്രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് ആവശ്യമായ അടിയന്തര ചികിത്സ ആരംഭിക്കുകയും ആൻജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. സമയനഷ്ടമില്ലാതെ ആശുപത്രിയിലെത്തിച്ചതും ഉടൻ ചികിത്സ ലഭ്യമാക്കിയതുമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ നിർണായകമായത്.

യാത്രക്കാരന്റെ ആരോഗ്യനില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ഇടപെട്ട ഒമേഗ ബസ് ജീവനക്കാരുടെ നടപടി ശ്രദ്ധേയമായി. യാത്രക്കാരന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകി നടത്തിയ ഇടപെടലിനെ ആശുപത്രി അധികൃതരും യാത്രക്കാരും അഭിനന്ദിച്ചു.

**English Summary:**

Private bus staff saved passenger who suffered chest pain during travel through timely intervention, reports said. Incident in Omega bus operating Kuttiyadi-Kozhikode route. After passenger developed severe chest pain, staff rushed him to Fathima Hospital, Kozhikode. Team led by Dr Ashokan conducted emergency checks, found heart disease, started treatment and performed angioplasty. Reaching hospital without delay and immediate treatment saved life. Hospital authorities and passengers appreciated Omega bus staff for prioritizing passenger safety.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382932/kuttiyadi-kozhikode-omega-bus-staff-save-passenger-chest-pain-timely-action)