---
title: " നിങ്ങളും തുടങ്ങിയോ? കറന്റ് പോയതല്ല, ഊരിയെറിഞ്ഞതാണ്...! അടൂരിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി; പരാതി നൽകി കെഎസ്ഇബി"
english_title: "Adoor Nedumkulanjhi Transformer Fuse Removed KSEB Police Complaint Minister Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382928/adoor-nedumkulanjhi-transformer-fuse-removed-kseb-police-complaint"
published_at: "2026-09-16T14:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa579acd864_adoor-nedumkulanjhi-transformer-fuse-removed-kseb-police-complaint.jpg"
keywords: ["KSEB", "Transformer Fuse", "Pathanamthitta", "Electricity Cut Conspiracy"]
---

#  നിങ്ങളും തുടങ്ങിയോ? കറന്റ് പോയതല്ല, ഊരിയെറിഞ്ഞതാണ്...! അടൂരിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി; പരാതി നൽകി കെഎസ്ഇബി

> **Lead Summary:** **പത്തനംതിട്ട: അ**ടൂർ നെടുംകുളഞ്ഞിയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റിയ സംഭവത്തിൽ കെഎസ്ഇബി അടൂർ പൊലീസിൽ പരാതി നൽകി. എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് പൊലീസിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.

## Article Content

**പത്തനംതിട്ട: അ**ടൂർ നെടുംകുളഞ്ഞിയിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റിയ സംഭവത്തിൽ കെഎസ്ഇബി അടൂർ പൊലീസിൽ പരാതി നൽകി. എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് പൊലീസിൽ ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.

സംഭവത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ശക്തമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് അടൂർ സെക്ഷന് കീഴിലുള്ള പന്നിവിഴ നെടുംകുളഞ്ഞി പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ അതിക്രമം ഉണ്ടായത്.

അർദ്ധരാത്രിയിൽ ഫ്യൂസുകൾ ഊരിയെറിഞ്ഞതിനെ തുടർന്ന് നൂറിലധികം വീടുകൾ ഉൾപ്പെടുന്ന പ്രദേശം പൂർണ്ണമായും ഇരുട്ടിലായി. കെഎസ്ഇബി ഓഫീസിലേക്ക് തുടർച്ചയായി ഫോൺ കോളുകളും പ്രതിഷേധങ്ങളും എത്തിയതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

ഈ പരിശോധനയിലാണ് ഇത് ബോധപൂർവ്വം ഉണ്ടാക്കിയ പവർ കട്ടാണെന്ന് വ്യക്തമായത്. അതേസമയം, ഈ പ്രദേശത്ത് രാത്രി 8:30 മുതൽ 9:00 മണി വരെ മുൻകൂർ അറിയിപ്പ് നൽകി കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നു.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. കഴിഞ്ഞ ദിവസം അടൂർ കെഎസ്ഇബി ഓഫീസിലേക്ക് സിപിഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

English Summary:

In Adoor Nedumkulanjhi, Pathanamthitta, KSEB filed police complaint after miscreants removed transformer fuse causing blackout. Executive Engineer complained at Adoor police, Electricity Minister sought report from KSEB chairman. Conspiracy allegation raised. Incident around midnight yesterday in Pannivizha Nedumkulanjhi area under Adoor section - miscreants removed and threw away fuses, leaving 100+ houses in dark for an hour. People protested via calls to KSEB office, officials found it was deliberate power cut. KSEB had earlier done scheduled cut from 8.30 to 9 pm with prior notice. CPI and others had held protest march to Adoor KSEB office previous day, leading to allegation of political conspiracy to defame government.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382928/adoor-nedumkulanjhi-transformer-fuse-removed-kseb-police-complaint)