---
title: "വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസം ദുരന്തമായി; മലപ്പുറത്ത് കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം"
english_title: "Vengara Malappuram Class 6 Student Dies In Accidental Hanging While Trying To Scare Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382925/vengara-malappuram-class-6-student-dies-accidental-hanging-scare-family"
published_at: "2026-09-16T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa54f8c094e_vengara-malappuram-class-6-student-dies-accidental-hanging-scare-family.jpg"
keywords: ["Vengara Student Death", "Malappuram Accidental Death", "AMMUPS Edakkaparamba School", "Kerala Student Death"]
---

# വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസം ദുരന്തമായി; മലപ്പുറത്ത് കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം

> **Lead Summary:** വേങ്ങര (മലപ്പുറം): വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസ് ആണ് മരിച്ചത്.

## Article Content

വേങ്ങര (മലപ്പുറം): വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഫ്നാസ് ആണ് മരിച്ചത്.

കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്‌റഫിന്റെ മകനാണ് അഫ്നാസ്.

സ്കൂളിലേക്ക് പോകാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

ഉടൻ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

**English Summary:**

In Vengara, Malappuram, a Class 6 student died tragically while trying to scare family before leaving for school, reports said. Deceased is Muhammed Afnas, 11, of AMMUPS Edakkaparamba, son of Ashraf, AR Nagar native residing at Walakkuda Thadathil, Kannamangalam. He was scolded before school, then pretended to hang from window with rope to frighten family, but rope tightened around neck accidentally. He was rushed to private hospitals in Kunnumpuram and Kondotty but could not be saved. Body shifted to Manjeri Medical College Hospital for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382925/vengara-malappuram-class-6-student-dies-accidental-hanging-scare-family)