---
title: "കൂട്ടുകാർക്കൊപ്പം പോയ വിദ്യാർഥി ഗുരുതര പരിക്കോടെ ആശുപത്രിയിൽ; തലയിൽ ആഴത്തിലുള്ള മുറിവ്, ‘അബദ്ധത്തിൽ കമ്പി കൊണ്ടത്’ എന്ന് മൊഴി"
english_title: "Plus Two Student Brutally Attacked By Friends In Kumily Critical Condition Police Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382910/plus-two-student-attacked-friends-kumily-critical-icu-police-custody"
published_at: "2026-09-16T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa42691193f_plus-two-student-attacked-friends-kumily-critical-icu-police-custody.jpg"
keywords: ["Student Assault", "Idukki News", "Plus Two Student Attack", "Kerala Crime"]
---

# കൂട്ടുകാർക്കൊപ്പം പോയ വിദ്യാർഥി ഗുരുതര പരിക്കോടെ ആശുപത്രിയിൽ; തലയിൽ ആഴത്തിലുള്ള മുറിവ്, ‘അബദ്ധത്തിൽ കമ്പി കൊണ്ടത്’ എന്ന് മൊഴി

> **Lead Summary:** ഇടുക്കി: കുമളിയിൽ പ്ലസ് ടു വിദ്യാർഥിയെ കൂട്ടുകാർ ചേർന്ന് മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

## Article Content

ഇടുക്കി: കുമളിയിൽ പ്ലസ് ടു വിദ്യാർഥിയെ കൂട്ടുകാർ ചേർന്ന് മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

കുമളി ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് തലയിൽ ഗുരുതരമായി മുറിവേറ്റ് രക്തം വാർന്ന നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

വിദ്യാർഥിയുടെ തലയിൽ ഏകദേശം 15 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നാലുപേരെ കുമളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിൽ ഒരാൾക്ക് മർദനത്തിൽ പങ്കില്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു.

നിലവിൽ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവസ്ഥലത്ത് ഇന്ന് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും. ആക്രമണത്തിന് ഉപയോഗിച്ചത് കമ്പിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അബദ്ധത്തിൽ കമ്പി വീശിയപ്പോൾ തലയിൽ കൊള്ളുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മുറിവിന്റെ സ്വഭാവം പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നിലെ കാരണം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.

**English Summary:**

A Plus Two student was allegedly assaulted by friends in Kumily, Idukki, reports said. Student found near Kumily Higher Secondary School on Tuesday evening with serious head injury and bleeding, shifted from primary care centre to private hospital in Pala. Condition critical in ICU, doctors said, with about 15 cm deep wound on head. Kumily police took four friends into custody, released one after finding no role, three remain in custody. Forensic experts to examine spot today. Police preliminary assumption is iron rod was used. Students claimed in statement that rod accidentally hit head while swinging, but police not convinced and examining wound nature, investigating motive.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382910/plus-two-student-attacked-friends-kumily-critical-icu-police-custody)