---
title: " സ്വന്തം ചോരയാണെന്നത് മറന്നു!  കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കത്രികികൊണ്ട് കുത്തേറ്റു"
english_title: "Koyilandy Brothers Clash Youth Stabbed Scissors Kuruvangad Hafsiar Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382895/koyilandy-brothers-clash-scissors-stab-kuruvangad"
published_at: "2026-09-16T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa30d44d148_koyilandy-brothers-clash-scissors-stab-kuruvangad.jpg"
keywords: ["Kozhikode Crime", "Brothers Fight", "Stabbing Case"]
---

#  സ്വന്തം ചോരയാണെന്നത് മറന്നു!  കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കത്രികികൊണ്ട് കുത്തേറ്റു

> **Lead Summary:** **കോഴിക്കോട്: **കൊയിലാണ്ടി കുറുവങ്ങാടിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയും, യുവാവിന് കത്രികികൊണ്ട് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.

## Article Content

**കോഴിക്കോട്: **കൊയിലാണ്ടി കുറുവങ്ങാടിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയും, യുവാവിന് കത്രികികൊണ്ട് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.

കുറുവങ്ങാട് സ്വദേശിയായ ഹഫ്സിറിനാണ് (26) ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനായ അഫ്സലിനെ കൊയിലാണ്ടി പൊലീസ് ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുടുംബവഴക്കിനെത്തുടർന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് ഈ അനിഷ്ട സംഭവത്തിന് കാരíമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഹഫ്സിർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പ്രതിയായ അഫ്സലിനെ ചോദ്യം ചെയ്തുവരികയാണെന്നും, സംഭവസ്ഥലത്ത് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണെന്നും കൊയിലാണ്ടി പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ മുൻപും വഴക്കുകൾ ഉണ്ടായിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.

English Summary:

In Koyilandy, Kozhikode, a youth was stabbed with scissors during a dispute between brothers. Kuruvangad native Hafsiar was injured, reportedly seriously. Police have taken into custody his brother Afsal as accused and started investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382895/koyilandy-brothers-clash-scissors-stab-kuruvangad)