---
title: "‘അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, മാധ്യമപ്രവർത്തകരെ ബന്ദികളാക്കി, സംപ്രേഷണം തടഞ്ഞു’; പൊലീസ് നടപടിക്കെതിരെ വീണാ ജോർജ്"
english_title: "Veena George Slams Police Search At Reporter TV Office Calls It Goondaism And Unprecedented"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382893/veena-george-slams-police-search-reporter-tv-office-goondaism-remark"
published_at: "2026-09-16T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa30ad209e0_veena-george-slams-police-search-reporter-tv-office-goondaism-remark.jpg"
keywords: ["Reporter TV Raid", "Veena George", "Kerala Police", "Media Freedom"]
---

# ‘അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, മാധ്യമപ്രവർത്തകരെ ബന്ദികളാക്കി, സംപ്രേഷണം തടഞ്ഞു’; പൊലീസ് നടപടിക്കെതിരെ വീണാ ജോർജ്

> **Lead Summary:** കൊച്ചി: റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്. മാധ്യമപ്രവർത്തകരെ ബന്ദികളാക്കി വാർത്താ സംപ്രേഷണം തടഞ്ഞ നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും തനി ഗുണ്ടായിസമാണെന്നും വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

## Article Content

കൊച്ചി: റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്. മാധ്യമപ്രവർത്തകരെ ബന്ദികളാക്കി വാർത്താ സംപ്രേഷണം തടഞ്ഞ നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും തനി ഗുണ്ടായിസമാണെന്നും വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ഡെസ്കിൽനിന്ന് മാധ്യമപ്രവർത്തകരെ എഴുന്നേൽപ്പിച്ച് പുറത്താക്കിയശേഷം അവരുടെ കസേരകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടെന്നും വീണാ ജോർജ് പറഞ്ഞു. ഇത് അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണ്.

കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അവർ വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു മാധ്യമത്തിന്റെയും സംപ്രേഷണം കേരള സർക്കാർ തടയുകയോ അച്ചടി തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

മാധ്യമപ്രവർത്തകരെ ബന്ദികളാക്കുകയും സംപ്രേഷണം തടയുകയും ചെയ്യുന്ന കോൺഗ്രസ് സർക്കാരിന്റെ നടപടി അന്യായമാണെന്നും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

റിപ്പോർട്ടർ ടിവിയിലെ പൊലീസ് നടപടിക്ക് പിന്നിൽ ആരുടെ നിർദേശമാണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

അതേസമയം, മെസ്സി പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലടക്കം പരിശോധന നടത്തിയത്. പരിശോധന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

**English Summary:**

Former minister Veena George criticized police search at Reporter TV office, alleging in Facebook note that detaining journalists and blocking news telecast is unheard of in Kerala and is sheer goondaism. She said she saw visuals of police sitting on chairs after removing journalists from digital desk, calling it condemnable and shameful. She alleged Emergency-like situation in Kerala and claimed no media telecast or printing was blocked by Kerala government in last ten years. She said action by Congress government is unjust and unacceptable and demanded disclosure of whose direction was behind police action. Meanwhile SIT search at Reporter Broadcasting Company office was in Messi event alleged financial irregularities case and police said search was based on court order.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382893/veena-george-slams-police-search-reporter-tv-office-goondaism-remark)