---
title: "അർജന്റീന ജേഴ്സിയിൽ വിടപറയാൻ ലയണൽ മെസ്സി; ഒക്ടോബർ 6-ന് അവസാന മത്സരം സ്വന്തം തട്ടകത്തിൽ"
english_title: "Lionel Messi Final Match Argentina Jersey October 6 vs Benin Monumental Stadium Farewell"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382868/lionel-messi-final-match-argentina-benin-october-6-monumental-farewell"
published_at: "2026-09-16T09:48:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa1c9679a2a_lionel-messi-final-match-argentina-benin-october-6-monumental-farewell.jpg"
keywords: ["Lionel Messi", "Argentina Farewell Match", "Messi Last Match", "Argentina vs Benin"]
---

# അർജന്റീന ജേഴ്സിയിൽ വിടപറയാൻ ലയണൽ മെസ്സി; ഒക്ടോബർ 6-ന് അവസാന മത്സരം സ്വന്തം തട്ടകത്തിൽ

> **Lead Summary:** ** **ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ തന്റെ കരിയറിലെ അവസാന മത്സരത്തിന് കളത്തിലിറങ്ങുന്നു. ഒക്ടോബർ 6-ന് സ്വന്തം തട്ടകമായ ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ.

## Article Content

** **ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അർജന്റീന ജേഴ്സിയിൽ തന്റെ കരിയറിലെ അവസാന മത്സരത്തിന് കളത്തിലിറങ്ങുന്നു. ഒക്ടോബർ 6-ന് സ്വന്തം തട്ടകമായ ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ.

അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ നാട്ടിൽ കളിക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിൽ ഒന്നിലാണ് മെസ്സി അർജന്റീനയ്ക്കായി അവസാനമായി ബൂട്ടണിയുന്നത്.

രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ രീതിയിലുള്ള യാത്രയയപ്പ് നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ടീമിനായി മെസ്സിയുടെ 208-ാമത്തെ മത്സരമാണിത്.

മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് സാക്ഷിയാകാൻ 2022-ൽ ലോകകപ്പ് നേടിയ മുഴുവൻ ടീമംഗങ്ങളെയും കുടുംബസമേതം അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഈ മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

English Summary:

Football legend Lionel Messi will play his final match in Argentina jersey on October 6 against Benin at the iconic Monumental Stadium in Buenos Aires. Argentina Football Association officially announced the farewell game. Argentina will play three home friendlies in the FIFA window from September 21 to October 6 against Bolivia, Burkina Faso and Benin. The Benin match will be Messi's 208th and final international appearance. AFA president Claudio Tapia said Messi deserves a grand farewell. All 2022 World Cup winning squad members and families have been invited for the unforgettable last tango.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382868/lionel-messi-final-match-argentina-benin-october-6-monumental-farewell)