---
title: "ട്രെയിനിൽ മദ്യക്കടത്ത് പൊളിഞ്ഞു; ട്രെയിനിൽ വിദേശമദ്യം കടത്തിയ പാൻട്രി ജീവനക്കാരൻ ഓപ്പറേഷൻ സത്തർക്കിന്റെ വലയിൽ "
english_title: "Palakkad RPF Seizes 15 Bottles Foreign Liquor Pantry Staff Arrested Vivek Express"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382859/palakkad-rpf-seizes-foreign-liquor-pantry-staff-arrested-vivek-express"
published_at: "2026-09-16T09:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa0eabc4518_palakkad-rpf-seizes-foreign-liquor-pantry-staff-arrested-vivek-express.jpg"
keywords: ["RPF", "Vivek Express", "Foreign Liquor", "Train Pantry Staff"]
---

# ട്രെയിനിൽ മദ്യക്കടത്ത് പൊളിഞ്ഞു; ട്രെയിനിൽ വിദേശമദ്യം കടത്തിയ പാൻട്രി ജീവനക്കാരൻ ഓപ്പറേഷൻ സത്തർക്കിന്റെ വലയിൽ 

> **Lead Summary:** **പാലക്കാട്: **ട്രെയിനിൽ അനധികൃതമായി വിദേശമദ്യം കടത്താൻ ശ്രമിച്ച പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനും പശ്ചിമ ബംഗാൾ സ്വദേശിയായ അനുപം താലുക്ദാറുമാണ് അറസ്റ്റിലായത്.

## Article Content

**പാലക്കാട്: **ട്രെയിനിൽ അനധികൃതമായി വിദേശമദ്യം കടത്താൻ ശ്രമിച്ച പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനും പശ്ചിമ ബംഗാൾ സ്വദേശിയായ അനുപം താലുക്ദാറുമാണ് അറസ്റ്റിലായത്.

ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ പശ്ചിമ ബംഗാൾ നിർമിത 15 കുപ്പി വിദേശമദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. ട്രെയിനിലെ ആവശ്യക്കാരായ യാത്രക്കാർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കാനാണ് മദ്യം കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ആർപിഎഫിന്റെ 'ഓപ്പറേഷൻ സത്തർക്ക്' പദ്ധതിയുടെ ഭാഗമായി പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈം ബ്രാഞ്ചും ചേർന്നുള്ള സംയുക്ത സംഘമാണ് ട്രെയിനിൽ കർശന പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

English Summary:

A pantry staff was caught by RPF at Palakkad with 15 bottles of foreign liquor. The accused is Anupam Talukdhar (32) from West Bengal, working in Dibrugarh-Kanyakumari Vivek Express. West Bengal made foreign liquor bottles hidden in bag were seized. He confessed he hid liquor to sell at high price to passengers. The inspection was conducted by joint team of Palakkad RPF and RPF Crime Branch as part of Operation Satark.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382859/palakkad-rpf-seizes-foreign-liquor-pantry-staff-arrested-vivek-express)