---
title: "ദിവസേനയുള്ള ഈ ചെറിയ ശീലങ്ങൾ മതി, വായ്നാറ്റത്തിന് പെട്ടെന്ന് വിട നൽകാം!"
english_title: "How To Remove Bad Breath Tips Oral Hygiene Remedies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382854/how-to-remove-bad-breath-oral-hygiene-tips-malayalam"
published_at: "2026-09-16T08:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa07bc3573a_how-to-remove-bad-breath-oral-hygiene-tips-malayalam.jpg"
keywords: ["Bad Breath Remedy", "Oral Hygiene", "Dental Care", "Health Tips", "Tongue Cleaning"]
---

# ദിവസേനയുള്ള ഈ ചെറിയ ശീലങ്ങൾ മതി, വായ്നാറ്റത്തിന് പെട്ടെന്ന് വിട നൽകാം!

> **Lead Summary:** **** വായിലെ ബാക്ടീരിയകളുടെ വളർച്ചയും വായ് വരണ്ടുപോകുന്നതുമാണ് പലപ്പോഴും വായ്നാറ്റത്തിന് പ്രധാന കാരണം. ആത്മവിശ്വാസം തകർക്കുന്ന ഈ പ്രശ്നം ലളിതമായ ചില ശീലങ്ങളിലൂടെ എളുപ്പത്തിൽ പരിഹരിക്കാം.*
*

## Article Content

**** വായിലെ ബാക്ടീരിയകളുടെ വളർച്ചയും വായ് വരണ്ടുപോകുന്നതുമാണ് പലപ്പോഴും വായ്നാറ്റത്തിന് പ്രധാന കാരണം. ആത്മവിശ്വാസം തകർക്കുന്ന ഈ പ്രശ്നം ലളിതമായ ചില ശീലങ്ങളിലൂടെ എളുപ്പത്തിൽ പരിഹരിക്കാം.*
*

*ശരിയായ രീതിയിലുള്ള വായ്ശുചിത്വം: ദിവസത്തിൽ രണ്ടുതറയെങ്കിലും പല്ല് തേക്കുക. കൂടാതെ ഭക്ഷണശേഷം വായ് നന്നായി കഴുകാൻ ശ്രദ്ധിക്കുക. പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തടയാതിരിക്കാൻ ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുന്നത് നല്ലതാണ്.*

*നാവ് വൃത്തിയാക്കുക: പല്ല് തേക്കുമ്പോൾ തന്നെ നാവിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകളും അഴുക്കും നീക്കം ചെയ്യാൻ ടങ്ക് ക്ലീനർ ഉപയോഗിച്ച് നാവ് വടC വൃത്തിയാക്കുക.*

*വെള്ളം കുടിക്കുക: ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഉമിനീറാണ് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വായ് വരണ്ടുപോകുന്നത് തടയും.*

*ഗ്രാമ്പൂ അല്ലെങ്കിൽ പെരുംജീരകം ചവയ്ക്കുക: ഗ്രാമ്പൂ, പെരുംജീരകം, അല്ലെങ്കിൽ ഏലക്ക എന്നിവ ഇടയ്ക്കിടെ ചവയ്ക്കുന്നത് വായ്ക്ക് നല്ല സുഗന്ധം നൽകാനും ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും.*

*പച്ചക്കറികളും ഫലവർഗ്ഗങ്ങളും: ആപ്പിൾ, കാരറ്റ്, വെള്ളരിക്ക തുടങ്ങിയവ കഴിക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടാനും പല്ലുകളിലെ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും.*

*പുകയിലയും മദ്യപാനവും ഒഴിവാക്കുക: പുകവലിയും മദ്യപാനവും വായ്നാറ്റം വർദ്ധിപ്പിക്കുകയും വായ് വരണ്ടതാക്കി മാറ്റുകയും ചെയ്യും.*

*ദന്തൽ പരിശോധന: വായ്നാറ്റം സ്ഥിരമായി നിൽക്കുകയാണെങ്കിൽ, മോണരോഗങ്ങൾ, പല്ലിലെ കേടുകൾ അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കൊണ്ടാകാമെന്നതിനാൽ ഒരു ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതാണ് ഉചിതം.*

English Summary:

To prevent bad breath maintain proper oral hygiene brush twice daily rinse after meals and use dental floss. Clean tongue with tongue cleaner to remove bacteria. Drink water frequently to maintain saliva which prevents bacteria. Chewing clove, fennel or cardamom gives freshness and fights bacteria. Eating apple, carrot, cucumber boosts saliva and cleans teeth. Avoid tobacco and alcohol which worsen bad breath. If persistent, consult dentist as it may be due to gum disease or cavities.

*
*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382854/how-to-remove-bad-breath-oral-hygiene-tips-malayalam)