---
title: "മരണത്തിലും പിരിയാതെ!  ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ കുഴഞ്ഞുവീണ് ഭർത്താവും മരിച്ചു"
english_title: "Husband Dies While Chanting Prayers Beside Deceased Wife In Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382852/husband-dies-beside-deceased-wife-kasaragod-devadathan-namboothiri"
published_at: "2026-09-16T08:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa05469296b_husband-dies-beside-deceased-wife-kasaragod-devadathan-namboothiri.jpg"
keywords: ["Devadathan Namboothiri", "Girijadevi Antharjanam", "Kasaragod Death News"]
---

# മരണത്തിലും പിരിയാതെ!  ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ കുഴഞ്ഞുവീണ് ഭർത്താവും മരിച്ചു

> **Lead Summary:** **കാസർകോട്: **ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി , ഭാര്യ ഗിരിജാദേവി അന്തർജനം എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ ലോകത്തോട് വിടപറഞ്ഞത്. കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനായ മകൻ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലായിരുന്നു സംഭവം.

## Article Content

**കാസർകോട്: **ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി , ഭാര്യ ഗിരിജാദേവി അന്തർജനം എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ ലോകത്തോട് വിടപറഞ്ഞത്. കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനായ മകൻ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലായിരുന്നു സംഭവം.

ഗിരിജാദേവി അന്തർജനം 14-ന് രാത്രി 11.30-നാണ് അന്തരിച്ചത്. ഭാര്യയുടെ വിയോഗവിവരം അടുത്തദിവസം രാവിലെ എട്ടോടെയാണ് ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്. വിവരമറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിച്ചുകൊണ്ടിരിക്കവേ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇവരുടെ സ്വവസതിയായ ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പിൽ നടത്തി. കാസർകോട് ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രോഹിണി കെ. പോറ്റിയാണ് മരുമകൾ.

**English Summary:**

In a poignant incident in Kasaragod, an 88-year-old man died while chanting prayers next to his wife's mortal remains, just hours after her passing. N. Devadathan Namboothiri, a renowned Devibhagavatha scholar and Pathakam artist, passed away shortly after learning about the demise of his wife, Girijadevi Antharjanam (75). He suffered a sudden health deterioration while praying beside her body at their son's residence in Vidyanagar and was rushed to a private hospital, where he was declared dead.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382852/husband-dies-beside-deceased-wife-kasaragod-devadathan-namboothiri)