---
title: "ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ശ്രമിച്ച ഗർഭിണിയെ പോലീസ് ചവിട്ടി; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പൊലീസുകാർക്ക് സസ്പെൻഷൻ"
english_title: "Pregnant Woman Dies After Being Kicked By Police In Uttar Pradesh 6 Cops Suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382851/pregnant-woman-dies-after-police-assault-uttar-pradesh-firozabad"
published_at: "2026-09-16T08:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa02c5ec809_pregnant-woman-dies-after-police-assault-uttar-pradesh-firozabad.jpg"
keywords: ["Police Brutality", "Police Suspended", "Pregnant Woman Death"]
---

# ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ശ്രമിച്ച ഗർഭിണിയെ പോലീസ് ചവിട്ടി; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

> **Lead Summary:** **ഫിറോസാബാദ്: **ഉത്തർപ്രദേശിൽ പൊലീസുകാരുടെ ക്രൂരമായ ചവിട്ടേറ്റ ഗർഭിണിയായ യുവതി പ്രസവത്തിന് പിന്നാലെ മരിച്ചു. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണവിധേയമായി സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

## Article Content

**ഫിറോസാബാദ്: **ഉത്തർപ്രദേശിൽ പൊലീസുകാരുടെ ക്രൂരമായ ചവിട്ടേറ്റ ഗർഭിണിയായ യുവതി പ്രസവത്തിന് പിന്നാലെ മരിച്ചു. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലി ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണവിധേയമായി സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

മോഷണക്കേസിൽ പ്രതിയായ അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ തിരഞ്ഞ് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് അതിക്രമം നടത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിച്ച് എത്തിയ അഞ്ജലിയുടെ വയറ്റിൽ സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അഞ്ജലി ചവിട്ടേറ്റു വീണതിന് പിന്നാലെ പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

ആരോഗ്യനില വഷളായതിനെ തുടർന്ന് അഞ്ജലിയെ ഷിക്കോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും തുടർന്ന് നില അതീവ ഗുരുതരമാവുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. നവജാതശിശുവിന്റെ നിലയും നിലവിൽ ഗുരുതരമായി തുടരുകയാണ്.

അഞ്ജലിയുടെ മരണത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജിലാൽ സുമൻ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധ സമരം ആരംഭിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. പൊലീസിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് വൻ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി. എസ്.ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

**English Summary:**

A 28-year-old pregnant woman, Anjali, died in Firozabad, Uttar Pradesh, shortly after giving birth, following an alleged physical assault by police officers. The incident occurred when police raided her house to arrest her husband, Gaurav, in a theft case. When Anjali pleaded against the arrest, Sub-Inspector Dharmapal Singh allegedly kicked her in the stomach. Six police personnel, including two sub-inspectors, were suspended after political protests led by the Samajwadi Party erupted demanding murder charges against the officers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382851/pregnant-woman-dies-after-police-assault-uttar-pradesh-firozabad)