---
title: "കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, തീരദേശത്ത് സുനാമി മോക്ക് ഡ്രിൽ പൂർത്തിയായി"
english_title: "Heavy Rain Warning In Kerala Yellow Alert In 3 Districts Tsunami Ready Mock Drill In Alappad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382845/kerala-heavy-rain-yellow-alert-three-districts-alappad-tsunami-ready-mock-drill"
published_at: "2026-09-16T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9fab1064f0_kerala-heavy-rain-yellow-alert-three-districts-alappad-tsunami-ready-mock-drill.jpg"
keywords: ["Kerala Rain Alert", "Yellow Alert", "Tsunami Ready Mock Drill", "INCOIS"]
---

# കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, തീരദേശത്ത് സുനാമി മോക്ക് ഡ്രിൽ പൂർത്തിയായി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ) സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം, കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തിന് 'സുനാമി റെഡി' അംഗീകാരം ലഭിക്കുന്നതിനായി ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലാണ് പരിശോധനകൾ നടന്നത്. യുനെസ്കോയുടെ ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രഫിക് കമ്മീഷൻ (IOC), ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

മോക്ക് ഡ്രില്ലിന്റെ ഭാഗമായി അപകട മുന്നറിയിപ്പുകൾ കൈമാറുന്നതിലെ വേഗത, ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റൽ, അടിയന്തര പ്രതികരണങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം എന്നിവ സജ്ജമാണോ എന്ന് വിലയിരുത്തി.

**English Summary:**

The Central Meteorological Department has warned of heavy rain in Kerala today, issuing a yellow alert for Pathanamthitta, Idukki, and Ernakulam districts. Light rain is also expected in Kollam and Alappuzha. Meanwhile, a mock drill was conducted across wards 14, 15, and 16 in Alappad Panchayat as part of acquiring UNESCO's 'Tsunami Ready' recognition, testing emergency response and evacuation preparedness in joint collaboration with INCOIS and the KSDMA.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382845/kerala-heavy-rain-yellow-alert-three-districts-alappad-tsunami-ready-mock-drill)