---
title: "ബീച്ചിലേക്ക് പോവരുതേ....! കേരള തീരങ്ങളിൽ 'കള്ളക്കടൽ' മുന്നറിയിപ്പ്; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ  നാല് ജില്ലകളിൽ ശക്തമായ കടലാക്രമണ സാധ്യത"
english_title: "Kallakkadal Warning In Kerala High Waves Expected In 4 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382843/kerala-coast-kallakkadal-high-wave-warning-incois"
published_at: "2026-09-16T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9f018c44b4_kerala-coast-kallakkadal-high-wave-warning-incois.jpg"
keywords: ["Kallakkadal", "High Wave Warning INCOIS", "Kerala Coastal", "Sea Erosion"]
---

# ബീച്ചിലേക്ക് പോവരുതേ....! കേരള തീരങ്ങളിൽ 'കള്ളക്കടൽ' മുന്നറിയിപ്പ്; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ  നാല് ജില്ലകളിൽ ശക്തമായ കടലാക്രമണ സാധ്യത

> **Lead Summary:** തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

## Article Content

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ) എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കള്ളക്കടൽ പ്രതിഭാസമുള്ളപ്പോൾ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. അതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായി ഒഴിവാക്കണം.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഹാർബറുകളിൽ മത്സ്യബന്ധന യാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാത്തവിധം സുരക്ഷിതമായ അകലത്തിൽ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും, ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

**English Summary:**

The Indian National Centre for Ocean Information Services (INCOIS) has issued a 'Kallakkadal' (swell surge) warning for the coastal regions of Thiruvananthapuram, Kollam, Kozhikode, and Kannur districts due to expected high waves and sea erosion. Coastal residents and fishermen have been advised to exercise extreme caution. Activities on beaches, water sports, and launching or landing fishing vessels have been strictly prohibited until further notice.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382843/kerala-coast-kallakkadal-high-wave-warning-incois)