---
title: "മണിപ്പൂരിൽ വീണ്ടും ആക്രമണം; കൃഷിയിടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ വെടിവെപ്പ്, രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു"
english_title: "Two Kuki Women Shot Dead In Manipur Tamenglong District Violence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382840/manipur-violence-two-kuki-women-shot-dead-tamenglong"
published_at: "2026-09-16T06:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9e77843db3_manipur-violence-two-kuki-women-shot-dead-tamenglong.jpg"
keywords: ["Manipur Violence", "Tamenglong District", "Kuki Women Killed"]
---

# മണിപ്പൂരിൽ വീണ്ടും ആക്രമണം; കൃഷിയിടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ വെടിവെപ്പ്, രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

> **Lead Summary:** ഇംഫാൽ: വംശീയ സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ വീണ്ടും ദാരുണമായ ആക്രമണം. താമെങ്‌ലോങ് ജില്ലയിലെ ലെയ്സാങ് ഗ്രാമത്തിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ വെടിവെപ്പിൽ രണ്ട് കുക്കി സ്ത്രീകൾ കൊല്ലപ്പെട്ടു. ചോംഗ സിറ്റ്ലോ , കിംബോയ് സിങ്സൺ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജിരിബാം-താമെങ്‌ലോങ് അതിർത്തിയിലുള്ള ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

## Article Content

ഇംഫാൽ: വംശീയ സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ വീണ്ടും ദാരുണമായ ആക്രമണം. താമെങ്‌ലോങ് ജില്ലയിലെ ലെയ്സാങ് ഗ്രാമത്തിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ വെടിവെപ്പിൽ രണ്ട് കുക്കി സ്ത്രീകൾ കൊല്ലപ്പെട്ടു. ചോംഗ സിറ്റ്ലോ , കിംബോയ് സിങ്സൺ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജിരിബാം-താമെങ്‌ലോങ് അതിർത്തിയിലുള്ള ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

കൃഷിയിടത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ചോംഗ സിറ്റ്ലോയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്തത്. നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളെ കൃഷിപ്പണിയിൽ സഹായിക്കാനായി നാട്ടിലെത്തിയതായിരുന്നു കൊല്ലപ്പെട്ട കിംബോയ് സിങ്സൺ. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ചില ഗ്രാമവാസികളെ കാണാതായിട്ടുണ്ട്. ഇവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. അക്രമികൾ മേഖലയിലെ നിരവധി ഫാം ഹൗസുകൾ തീവെച്ച് നശിപ്പിച്ചു.

താമെങ്‌ലോങ്, നോണി ജില്ലകളിലായി നാല് ഗോത്രവർഗ്ഗക്കാർ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവം പ്രദേശവാസികളായ ഗോത്രവിഭാഗത്തിൽ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുക്കി-സോ സിവിൽ സൊസൈറ്റി സംഘടനകൾ ആവശ്യപ്പെട്ടു.

**English Summary:**

Two Kuki women, identified as Chong Ssitlhou (60) and Kimboy Singson (30), were shot dead while working in an agricultural field in the Tamenglong district of Manipur. The incident occurred in Leisaung village near the Jiribam-Tamenglong border. Attackers also set several farmhouses on fire. Search operations are underway for other villagers who were present during the attack. The incident comes just days after four tribals were killed in nearby districts, worsening security concerns in the state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382840/manipur-violence-two-kuki-women-shot-dead-tamenglong)