---
title: "ചുരിദാർ ധരിച്ച് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ ഭർത്താവ് , നദിക്കരയിൽ ഭാര്യയുടെ മൃതദേഹം; കാണാതായ ദമ്പതികളുടെ മരണത്തിൽ ദുരൂഹത "
english_title: "Bijnor Mysterious Death Wife Body Found Near River Husband Found Hanging Wearing Wifes Clothes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382839/bijnor-mysterious-death-husband-and-wife-found-dead-uttar-pradesh"
published_at: "2026-09-16T06:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9e48f3f439_bijnor-mysterious-death-husband-and-wife-found-dead-uttar-pradesh.jpg"
keywords: ["Bijnor Mysterious Death", "Death Case", "Murder Case", "Suicide Case"]
---

# ചുരിദാർ ധരിച്ച് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ ഭർത്താവ് , നദിക്കരയിൽ ഭാര്യയുടെ മൃതദേഹം; കാണാതായ ദമ്പതികളുടെ മരണത്തിൽ ദുരൂഹത 

> **Lead Summary:** **ലഖ്നൗ: **ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയെയും ഭർത്താവിനെയും വ്യത്യസ്ത സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഭർത്താവ് ഛോട്ടൂവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ, ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ കാണാതായ ഇവർക്കായി പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.

## Article Content

**ലഖ്നൗ: **ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയെയും ഭർത്താവിനെയും വ്യത്യസ്ത സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഭർത്താവ് ഛോട്ടൂവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ, ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ കാണാതായ ഇവർക്കായി പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.

ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിൽ ഗംഗാ നദിക്കരയിൽ സുഷമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിൽ ഛോട്ടൂവിന്റെ മൃതദേഹവും കണ്ടെത്തി. ഭാര്യയുടെ ചുരിദാർ ധരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കാണപ്പെട്ടതെന്ന വിവരം സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നോ അതോ സംഭവത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മുനിരാജ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

**English Summary:**

In a shocking incident in Uttar Pradesh's Bijnor, a married couple was found dead under mysterious circumstances at two different locations. The body of the wife, Sushama, was found on the banks of the Ganga River, while her husband, Chhotu, was found hanging from a tree in a nearby forest wearing his wife's clothes. Police and forensic teams have launched an intensive investigation to determine whether it was a case of dispute or if third-party foul play was involved, pending post-mortem results.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382839/bijnor-mysterious-death-husband-and-wife-found-dead-uttar-pradesh)