---
title: "പുലർച്ചെ കല്ലെറിഞ്ഞ് വീഴ്ത്തി കവർച്ച; ആലുവയിൽ യുവാവിനെ ആക്രമിച്ച് മാലയും പണവും കവർന്ന മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ"
english_title: "Aluva Robbery Case Three Arrested For Attacking Youth Near Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382830/aluva-robbery-case-youth-attacked-three-arrested-police"
published_at: "2026-09-15T23:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa983bad3b46_aluva-robbery-case-youth-attacked-three-arrested-police.jpg"
keywords: ["Aluva Railway Station Crime", "Robbery Case", "Aluva Robbery Case"]
---

# പുലർച്ചെ കല്ലെറിഞ്ഞ് വീഴ്ത്തി കവർച്ച; ആലുവയിൽ യുവാവിനെ ആക്രമിച്ച് മാലയും പണവും കവർന്ന മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ

> **Lead Summary:** **ആലുവ: **യുവാവിനെ ആലുവ റെയിൽവേ സ്റ്റേഷന് സമീപം കല്ലെറിഞ്ഞു വീഴ്‌ത്തി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേരെ പോലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ , തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ , നെടുമ്പാശേരി മേക്കാട് മാളിയേക്കൽ ജോബി എന്നിവരാണ് പിടിയിലായത്. കോടനാട് കുറിച്ചിലക്കോട് സ്വദേശി ജോഫിൻ ജിജുവിനെ ആക്രമിച്ച് മാലയും പണവും കവർന്ന കേസിലാണ് നടപടി.

## Article Content

**ആലുവ: **യുവാവിനെ ആലുവ റെയിൽവേ സ്റ്റേഷന് സമീപം കല്ലെറിഞ്ഞു വീഴ്‌ത്തി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേരെ പോലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ , തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ , നെടുമ്പാശേരി മേക്കാട് മാളിയേക്കൽ ജോബി എന്നിവരാണ് പിടിയിലായത്. കോടനാട് കുറിച്ചിലക്കോട് സ്വദേശി ജോഫിൻ ജിജുവിനെ ആക്രമിച്ച് മാലയും പണവും കവർന്ന കേസിലാണ് നടപടി.

കഴിഞ്ഞ 13-ന് പുലർച്ചെ 3.30-നായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ജോഫിൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോഫിൻ നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഒന്നാം പ്രതി സനൽ കാസർകോട് ഭാഗത്ത് ഫോൺ ഉപേക്ഷിച്ച് പെരുമ്പാവൂരിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

സനലിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ച മൂന്നാം പ്രതി ജോബിയെ അങ്കമാലിയിൽ നിന്നും, രണ്ടാം പ്രതി സജാദിനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കസ്റ്റഡിയിലെടുത്തു. ജോബിയിൽ നിന്ന് കവർച്ച ചെയ്ത മാല കണ്ടെടുത്തു. ഒന്നും രണ്ടും പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

**English Summary:**

Special investigation team has arrested three men in connection with a violent robbery near Aluva Railway Station. The arrested were identified as Sanal Chandran (38), Sajad Shahahan (25), and Joby (44). The gang attacked Jofin Jiju (28) by pelting stones at him before stealing his gold chain and cash early on September 13. Police recovered the stolen chain and surgical blades from the accused. The injured youth is undergoing treatment at Kolenchery Medical College.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382830/aluva-robbery-case-youth-attacked-three-arrested-police)