---
title: "തെരച്ചിൽ വിഫലമായി ... ഇരുവഴിഞ്ഞിപ്പുഴയിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Missing Woman Body Found In Iruvanjippuzha River Kozhikode Flash Flood"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382827/iruvanjippuzha-river-tragedy-missing-woman-jesna-body-found"
published_at: "2026-09-15T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa97f9ff0bea_iruvanjippuzha-river-accident-woman-missing-kozhikode.jpg"
keywords: ["Missing Case", "Iruvanjippuzha River", "Kodanchery Tragedy", "Kozhikode Flash Flood", "Woman Body Found"]
---

# തെരച്ചിൽ വിഫലമായി ... ഇരുവഴിഞ്ഞിപ്പുഴയിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: ** ഇരുവഴിഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴ്‌ശേരി സ്വദേശി ജെസ്‌ന ആണ് മരിച്ചത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന ഒമ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ജെസ്‌ന പ്രദേശത്തെത്തിയത്.

## Article Content

**കോഴിക്കോട്: ** ഇരുവഴിഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴ്‌ശേരി സ്വദേശി ജെസ്‌ന ആണ് മരിച്ചത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന ഒമ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ജെസ്‌ന പ്രദേശത്തെത്തിയത്.

ചൊവ്വാഴ്ച വൈകീട്ടോടെ ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ പെട്ടെന്ന് ഒഴുക്ക് വർദ്ധിക്കുകയായിരുന്നു. പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്‌ന ഇതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാസേനയും കോടഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി.

തുടർന്ന് രാത്രിയോടെ പുഴയിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

**English Summary:**

The body of 30-year-old Jesna from Keezhattur, Malappuram, who went missing after being swept away by a flash flood in the Iruvanjippuzha river, has been recovered. Jesna was visiting the area near Kalampara hanging bridge with a 9-member group when sudden rain in the upper forest triggered a flash flood while she was sitting on a river rock. After joint efforts by Mukkam Fire Force, Kodanchery police, and locals, her body was found as water levels dropped and is being shifted to Kozhikode Medical College mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382827/iruvanjippuzha-river-tragedy-missing-woman-jesna-body-found)