---
title: "എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട്, പുലിയന്നൂരിൽ വീട്ടിൽ പട്ടാപ്പകൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് "
english_title: "House Fire In Pala Puliyannoor Short Circuit AC Documents Burned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382826/pala-puliyannoor-house-fire-ac-short-circuit-furniture-burned"
published_at: "2026-09-15T22:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa97bb23947b_pala-puliyannoor-house-fire-ac-short-circuit-furniture-burned.jpg"
keywords: ["House Fire Pala", "Kerala Fire Force", "AC Short Circuit Fire"]
---

# എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട്, പുലിയന്നൂരിൽ വീട്ടിൽ പട്ടാപ്പകൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് 

> **Lead Summary:** **കോട്ടയം: **പാലാ പുലിയന്നൂരിൽ പട്ടാപ്പകൽ വീടിനുള്ളിൽ വൻ തീപ്പിടിത്തം. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. എയർ കണ്ടീഷണറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

## Article Content

**കോട്ടയം: **പാലാ പുലിയന്നൂരിൽ പട്ടാപ്പകൽ വീടിനുള്ളിൽ വൻ തീപ്പിടിത്തം. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. എയർ കണ്ടീഷണറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

താഴത്തെ നിലയിൽനിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മുകൾനിലയിലെ താമസക്കാരാണ് വീടുടമസ്ഥനായ സുധീഷിനെ വിവരമറിയിച്ചത്. ഉടമസ്ഥനെത്തി വീട് തുറന്നപ്പോഴേക്കും മുറിയിലാകെ തീ പടർന്നുപിടിച്ചിരുന്നു. മറ്റ് മുറികളിലേക്കും തീ പടരുന്ന സാഹചര്യമുണ്ടായി.

വിവരമറിയിച്ചതിനെ തുടർന്ന് പാലായിൽനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന പ്രധാന രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീടുടമസ്ഥൻ വ്യക്തമാക്കി.

**English Summary:**

A major fire broke out at a house in Puliyannoor near Pala, Kottayam, on Tuesday evening. The incident occurred at the residence of Sudheesh (Krishna Vilasam). An electrical short circuit from an air conditioner is suspected to be the cause. No casualties were reported as the house was unoccupied at the time. Fire force units from Pala rushed to the spot and doused the flames. Essential documents, clothing, and furniture worth lakhs were destroyed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382826/pala-puliyannoor-house-fire-ac-short-circuit-furniture-burned)