---
title: "'വാഴക്കുല' ഒടുവിൽ സമിതിക്ക് മുന്നിലേക്ക്; ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല"
english_title: "Chintha Jerome PhD Thesis Controversy Kerala University Appoints Special Committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382825/chintha-jerome-phd-thesis-controversy-kerala-university-special-committee"
published_at: "2026-09-15T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa97a3c41065_chintha-jerome-phd-thesis-controversy-kerala-university-special-committee.jpg"
keywords: ["Chintha Jerome PhD Controversy", "Kerala University", "Mohanan Kunnummal", "Vazhakula Controversy"]
---

# 'വാഴക്കുല' ഒടുവിൽ സമിതിക്ക് മുന്നിലേക്ക്; ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല

> **Lead Summary:** **തിരുവനന്തപുരം: **ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല. ആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല. ആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

വിഷയം ചർച്ച ചെയ്യാൻ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചിന്തയുടെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യമുയർന്നു. എന്നാൽ എൽ.ഡി.എഫ് അംഗങ്ങൾ ഈ ആവശ്യത്തോട് വിയോജിപ്പ് അറിയിച്ചു. കേരള സർവകലാശാലയിൽ സമർപ്പിച്ച 'നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലെ പ്രബന്ധമാണ് വിവാദത്തിനാധാരം.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ 'വാഴക്കുല' വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തിൽ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രധാന വിമർശനത്തിന് വഴിവെച്ചത്. വൈലോപ്പിള്ളിയുടെ പേര് തെറ്റായി 'വൈലോപ്പള്ളി' എന്ന് രേഖപ്പെടുത്തിയതും, 'ബോധി കോമൺസ്' എന്ന വെബ്‌സൈറ്റിലെ ലേഖനം പ്ലാഗിയറിസം (കോപ്പിയടി) വഴി പ്രബന്ധത്തിൽ ഉൾപ്പെടുത്തി എന്ന ആരോപണവും പ്രബന്ധത്തിനെതിരെയുണ്ട്.

**English Summary:**

Kerala University has appointed a special committee to review the Ph.D. dissertation submitted by DYFI leader Chintha Jerome. The action follows a complaint lodged by R.S. Sasikumar with Vice-Chancellor Dr. Mohanan Kunnummal. During the syndicate meeting, demands were raised to suspend her degree, though LDF members dissented. The controversy surrounds her thesis titled 'The Ideological Foundation of Malayalam Commercial Cinema in the Neoliberal Era', which contained factual errors including attributing Changampuzha's famous poem 'Vazhakula' to Vyloppilli Sreedhara Menon, alongside allegations of plagiarism.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382825/chintha-jerome-phd-thesis-controversy-kerala-university-special-committee)