---
title: "‘ബോസ്’മാരെ കണ്ടെത്തി പൊലീസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ"
english_title: "Two Arrested In Tanur For Allegedly Cheating And Assaulting Woman On Pretext Of Job Abroad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382821/two-arrested-tanur-job-abroad-cheating-assault-case-abdul-rasik-dirar"
published_at: "2026-09-15T22:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa975275a9ed_two-arrested-tanur-job-abroad-cheating-assault-case-abdul-rasik-dirar.jpg"
keywords: ["Tanur Police", "Job Abroad Fraud", "Assault Case", "Kerala Crime News"]
---

# ‘ബോസ്’മാരെ കണ്ടെത്തി പൊലീസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ

> **Lead Summary:** താനൂർ: (വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ താനൂർ പൊലീസ് പിടികൂടി. താനൂർ സ്വദേശികളായ അബ്ദുൾ റാസിക് , ദിറാർ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

താനൂർ: (വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ താനൂർ പൊലീസ് പിടികൂടി. താനൂർ സ്വദേശികളായ അബ്ദുൾ റാസിക് , ദിറാർ എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിശദമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

പരാതിക്കാരിക്ക് പ്രതികളുടെ പൂർണമായ പേരോ കൃത്യമായ വിലാസമോ അറിയില്ലായിരുന്നു. ‘ബോസ്’ എന്ന വിളിപ്പേര് മാത്രമാണ് യുവതിക്ക് അറിയാമായിരുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്തുകയായിരുന്നു.

തുടർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും വിവിധ വിവരങ്ങൾ പരിശോധിച്ചും പ്രതികളുടെ യഥാർഥ പേരും വിലാസവും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൾ റാസിക്കിനെയും ദിറാറിനെയും കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

Tanur police arrested two absconding accused in a case alleging cheating and assaulting a woman on pretext of job abroad. Arrested are Tanur natives Abdul Rasik 36 and Dirar 43. Police said after complaint they went absconding evading police at various places and were caught after detailed probe. Complainant reportedly knew only nickname Boss not full name or address. Police traced real name and address through scientific evidence and other data verification. Further investigation is ongoing, police said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382821/two-arrested-tanur-job-abroad-cheating-assault-case-abdul-rasik-dirar)