---
title: "കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരിയായ യുവതിയെ കാണാതായി, തെരച്ചിൽ തുടരുന്നു"
english_title: "Woman Swept Away In Iruvanjippuzha River Kozhikode Search Operations On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382809/iruvanjippuzha-river-accident-woman-missing-kozhikode"
published_at: "2026-09-15T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa967db3a022_iruvanjippuzha-river-accident-woman-missing-kozhikode.jpg"
keywords: ["Missing Case", "Iruvanjippuzha River", "Kodanchery Police", "Mukkam Fire Force"]
---

# കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരിയായ യുവതിയെ കാണാതായി, തെരച്ചിൽ തുടരുന്നു

> **Lead Summary:** **കോഴിക്കോട്: **ഇരുവഴിഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്‌ശേരി സ്വദേശി അബ്ദുൽ ഖാദറിന്റെ ഭാര്യ ജെസ്ന യെയാണ് കാണാതായത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന ഒമ്പതംഗ സംഘത്തോടൊപ്പമാണ് ജെസ്ന വിനോദസഞ്ചാര മേഖലയായ ഇവിടെയെത്തിയത്.

## Article Content

**കോഴിക്കോട്: **ഇരുവഴിഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്‌ശേരി സ്വദേശി അബ്ദുൽ ഖാദറിന്റെ ഭാര്യ ജെസ്ന യെയാണ് കാണാതായത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന ഒമ്പതംഗ സംഘത്തോടൊപ്പമാണ് ജെസ്ന വിനോദസഞ്ചാര മേഖലയായ ഇവിടെയെത്തിയത്.

വൈകീട്ടോടെ ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ പെട്ടെന്ന് ഒഴുക്ക് വർദ്ധിക്കുകയായിരുന്നു. പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്ന ഇതോടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞതിനെ തുടർന്ന് മുക്കം അഗ്നിരക്ഷാസേനയും കോടഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് എത്തുകയും പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. കൂടുതൽ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും തിരച്ചിലിനായി മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

**English Summary:**

A 30-year-old woman, Jesna from Keezhattur, Malappuram, went missing after being swept away by a sudden flash flood in the Iruvanjippuzha river near the Kalampara hanging bridge in Kozhikode. Jesna was part of a 9-member tourist group including children. The incident occurred in the evening following heavy rains in the upper forest area. Mukkam Fire Force, Kodanchery police, and local residents have launched an extensive search operation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382809/iruvanjippuzha-river-accident-woman-missing-kozhikode)