---
title: "മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു "
english_title: " Senior Congress Leader Hidur Muhammed Passes Away Age 76 Ramesh Chennithala Condolence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382787/senior-congress-leader-hidur-muhammed-passes-away-chennithala-condolence"
published_at: "2026-09-15T17:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa935f13a4e0_senior-congress-leader-hidur-muhammed-passes-away-chennithala-condolence.jpg"
keywords: ["Hidur Muhammed", "Congress Leader Death", "Ramesh Chennithala", "KPCC"]
---

# മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു 

> **Lead Summary:** കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു. 76 വയസായിരുന്നു.

## Article Content

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു. 76 വയസായിരുന്നു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറും ആയിരുന്നു.

2001ൽ പുനലൂർ നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

**ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അനുസ്മരണക്കുറിപ്പ്;**

മുതിർന്ന കോൺഗ്രസ് നേതാവും KPCC ജനറൽ സെക്രട്ടറിയുമായിരുന്ന എന്റെ പ്രിയ സുഹൃത്ത് ഹിദുർ മുഹമ്മദിന്റെ വിയോഗവാർത്ത അതീവ വേദനയോടെയാണ് അറിഞ്ഞത്. ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.

കെ.എസ്.യു കാലം മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ജി. കാർത്തികേയൻ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ച ആ നാളുകൾ മായാത്ത ഓർമ്മകളായി ഇന്നും മനസ്സിലുണ്ട്.

പ്രസ്ഥാനത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ, ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പം നിന്ന ഒരു സഹോദരനെയാണ് ഇന്ന് നഷ്ടമായത്. പ്രിയപ്പെട്ട ഹിദുറിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ദുഃഖത്തിൽ പങ്കുചേരുന്നു.

**English Summary:**

Senior Congress leader Hidur Muhammed, 76, passed away while under treatment for age-related ailments at a hospital in Ernakulam. Former KPCC general secretary and former director of Rajiv Gandhi Institute of Development Studies, he had contested as UDF candidate from Punalur in 2001. Home Minister Ramesh Chennithala condoled his death, recalling bond since KSU days, association with G Karthikeyan, calling him a brother who gave invaluable contributions to the movement, and said he breathed last at Kochi Indira Gandhi Cooperative Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382787/senior-congress-leader-hidur-muhammed-passes-away-chennithala-condolence)