---
title: "കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗം! പാലായിൽ സ്കൂൾ കലോത്സവ അനൗൺസ്മെന്റിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു "
english_title: "Pala School Teacher Collapses Dies Heart Attack Cherpunkal Holycross"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382763/pala-school-teacher-collapses-dies-cherpunkal-holycross"
published_at: "2026-09-15T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa918b47672b_pala-school-teacher-collapses-dies-cherpunkal-holycross.jpg"
keywords: ["Teacher Death", "Cherpunkal", "Heart Attack"]
---

# കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗം! പാലായിൽ സ്കൂൾ കലോത്സവ അനൗൺസ്മെന്റിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** **പാലാ: ** പാലായിൽ സ്കൂളിൽ കലോത്സവ പരിപാടികളുടെ അനൗൺസ്മെന്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അധ്യാപകൻ ദാരുണമായി മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് അന്തരിച്ചത്.

## Article Content

**പാലാ: ** പാലായിൽ സ്കൂളിൽ കലോത്സവ പരിപാടികളുടെ അനൗൺസ്മെന്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അധ്യാപകൻ ദാരുണമായി മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് അന്തരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെന്റിൽ തിരക്കിലായിരിക്കവെ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary:

A teacher collapsed and died at school in Pala. Majo Joseph, Malayalam teacher at Cherpunkal Holycross Higher Secondary School, collapsed around 10:45 am on Tuesday while announcing Kalolsavam programs. Fellow teachers rushed him to hospital but he died. Heart attack is suspected as primary cause.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382763/pala-school-teacher-collapses-dies-cherpunkal-holycross)