---
title: " ഒരുമിച്ച് കഴിഞ്ഞ വീട് ഒടുവിൽ ചോരക്കളം...! ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി"
english_title: "Thiruvananthapuram Channankara Grandmother Murder Grandson In Custody Kadinamkulam Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382736/thiruvananthapuram-channankara-grandmother-murder-grandson-custody"
published_at: "2026-09-15T13:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa902251f6b9_thiruvananthapuram-channankara-grandmother-murder-grandson-custody.jpg"
keywords: ["Thiruvananthapuram Crime News", "Channankara Murder", "Kerala Crime News", "Grandmother Murder"]
---

#  ഒരുമിച്ച് കഴിഞ്ഞ വീട് ഒടുവിൽ ചോരക്കളം...! ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിനിയായ 65കാരി മേഴ്‌സിയാണ് മരിച്ചത്. മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിനിയായ 65കാരി മേഴ്‌സിയാണ് മരിച്ചത്. മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഷിബിനും മേഴ്‌സിയും ഒരേ വീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിൽ നേരത്തെ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഷിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യത്തിലും പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. ചോദ്യം ചെയ്യലും കൂടുതൽ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കങ്ങളുടെ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382736/thiruvananthapuram-channankara-grandmother-murder-grandson-custody)