---
title: "ഫ്യൂസ് ഊരിയവനെ വിടാൻ ഉദ്ദേശമില്ല ...! കെ.എസ്.ഇ.ബി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട സംഭവത്തിൽ കേസെടുത്ത് പറവൂർ പോലീസ് "
english_title: "Power Cut In High Profile Constituency Unknown Person Turns Off KSEB AB Switch Police Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382728/high-profile-constituency-kseb-switch-turned-off-police-case"
published_at: "2026-09-15T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8fd419f95b_high-profile-constituency-kseb-switch-turned-off-police-case.jpg"
keywords: ["KSEB Power Cut", "Kerala Power Crisis", "Paravur Police Case", "Sunny Joseph"]
---

# ഫ്യൂസ് ഊരിയവനെ വിടാൻ ഉദ്ദേശമില്ല ...! കെ.എസ്.ഇ.ബി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട സംഭവത്തിൽ കേസെടുത്ത് പറവൂർ പോലീസ് 

> **Lead Summary:** **കൊച്ചി: ** മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കെ.എസ്.ഇ.ബി 11 കെ.വി ഫീഡർ സ്വിച്ച് അജ്ഞാതൻ അജ്ഞാതൻ ഫ്യൂസ് ഊരിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെ വി ഫീഡർ സ്വിച്ച് ആരോ തുറന്നു വിട്ടത് മൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട് പോയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്നും കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്.

## Article Content

**കൊച്ചി: ** മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കെ.എസ്.ഇ.ബി 11 കെ.വി ഫീഡർ സ്വിച്ച് അജ്ഞാതൻ അജ്ഞാതൻ ഫ്യൂസ് ഊരിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെ വി ഫീഡർ സ്വിച്ച് ആരോ തുറന്നു വിട്ടത് മൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട് പോയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്നും കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്.

നേരത്തെ കെഎസ്ഇബി ഉദ്യോ​ഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.അതേസമയം, എൻടിപിസിയിൽ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

**English Summary:**

North Paravur police have registered a case after an unidentified person switched off the 11 KV feeder AB switch of KSEB, disrupting the power supply in the Kottuvally-Kaitharam area for nearly an hour. Meanwhile, Electricity Minister Sunny Joseph stated that no final decision has been made regarding purchasing power from NTPC at ₹30 per unit due to high financial liabilities, adding that it is currently uncertain how long the power cuts will continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382728/high-profile-constituency-kseb-switch-turned-off-police-case)