---
title: "'വിരൽത്തുമ്പിൽ സേവനങ്ങൾ'; അമ്പതിനായിരത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്ക് ഉടൻ പരിഹാരം കാണും- റവന്യൂ മന്ത്രി എ.പി. അനിൽകുമാർ"
english_title: "Over 10000 Pattayam To Be Distributed Next Month As Part Of 100 Day Plan Minister AP Anilkumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382720/10000-pattayam-distribution-100-day-plan-minister-ap-anilkumar-smart-village"
published_at: "2026-09-15T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8f0d528da1_10000-pattayam-distribution-100-day-plan-minister-ap-anilkumar-smart-village.jpg"
keywords: ["AP Anilkumar", "Pattayam Distribution", "Smart Village Office", "Revenue Department"]
---

# 'വിരൽത്തുമ്പിൽ സേവനങ്ങൾ'; അമ്പതിനായിരത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്ക് ഉടൻ പരിഹാരം കാണും- റവന്യൂ മന്ത്രി എ.പി. അനിൽകുമാർ

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി അടുത്ത മാസത്തോടെ പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. 50,000-ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്കും ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

## Article Content

**കോഴിക്കോട്: **സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി അടുത്ത മാസത്തോടെ പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. 50,000-ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾക്കും ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

നടുവണ്ണൂർ, നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളെ കാലാനുസൃതമായി പരിഷ്കരിച്ച് വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുതാര്യവും ജനസൗഹൃദവുമായ സേവന കേന്ദ്രങ്ങളായി സ്മാർട്ട് വില്ലേജ് ഓഫീസുകൾ മാറും.

ജനങ്ങളുടെ നികുതിപ്പണമാണ് ജീവനക്കാരുടെ ശമ്പളമെന്ന ബോധ്യത്തോടെ രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കണമെന്നും സമ്പൂർണ്ണ ഡിജിറ്റൈസേഷൻ ആണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നടുവണ്ണൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി.ടി. സൂരജ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

നാദാപുരത്ത് നടന്ന ചടങ്ങിൽ കെ.എം. അഭിജിത്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റവന്യൂ-തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇരു ചടങ്ങുകളിലും സംബന്ധിച്ചു.

English Summary:

Revenue Minister A.P. Anil Kumar announced that over 10,000 land titles (pattayam) will be distributed next month as part of the state government's 100-day action plan, alongside clearing more than 50,000 land conversion applications. Speaking after inaugurating the newly constructed Smart Village Office buildings in Naduvannur and Nadapuram, the minister emphasized the transition towards a fully digitized, public-friendly revenue system. V.T. Sooraj MLA and K.M. Abhijith MLA presided over the functions in Naduvannur and Nadapuram respectively, in the presence of District Collector M.S. Madhavikutty and other local leaders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382720/10000-pattayam-distribution-100-day-plan-minister-ap-anilkumar-smart-village)